Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബ് വ്‌ളോഗറുടെ കാര്‍ അടിച്ചുതകര്‍ത്തു; പിന്നില്‍ പട്ടാളം ഷിബുവും സംഘവും, ക്യാമറയും മോഷ്ടിച്ചു

തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറുടെ കാര്‍ തല്ലിത്തകര്‍ത്തതായി പരാതി. തിരുവനന്തപുരം നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാറാണ് അടിച്ചുതകര്‍ത്തത്. രാത്രി കൃത്യം 12 മണിക്ക് എത്തിയ സംഘം കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ബോണറ്റ് കമ്പികൊണ്ട് കുത്തിത്തുളക്കുകയും ചെയ്‌തെന്ന് കാര്‍ത്തിക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞു. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കാര്‍ തകര്‍ത്തതെന്ന് കാര്‍ത്തിക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

vlogger

കാറിന്റെ നാല് ഭാഗത്തെയും ഗ്ലാസ് തകര്‍ന്ന നിലയിലാണ്. കാറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന ക്യാമറയും മോഷണം പോയിട്ടുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. ' കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പട്ടാളം ഷിബു എന്ന് വിളിക്കുന്ന മനോജ് എന്നയാള്‍ മദ്യപിക്കാന്‍ പണം ചോദിക്കാറുണ്ട്. എന്നാല്‍ പണം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച രാത്രിയും ഇതുപോലെ പണം ആവശ്യപ്പെട്ട് പട്ടാളം ഷിബൂ വിളിച്ചിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ അമ്മയെയും സഹോദരിയെയും ഇയാള്‍ അസഭ്യം പറഞ്ഞു'.

ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി 12 മണിയോടെ വീട്ടുവളപ്പില്‍ നിര്‍ത്തിയ ഷെവര്‍ലെ ക്രൂസ് കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. കാറിനകത്തെ ക്യാമറയും മോഷ്ടിച്ച ശേഷമാണ് ആക്രമികള്‍ സ്ഥലം വിട്ടത്. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസിലാണ് കാര്‍ത്തിക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+