വിതുര പെൺവാണിഭം: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ, പിടിയിലായ ഷാജഹാൻ 21 കേസുകളിലെ പ്രതി!
കൊച്ചി: വിതുര പെൺവാണിഭക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാനെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം ഹൈദരാബാദിലെ അബിഡ്‌സ് എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. 1996ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ വച്ച് പണംവാങ്ങി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. കോട്ടയത്തെ പ്രത്യേക കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങിയത്.
മുംബൈ, ചെന്നൈ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 21 കേസുകളിൽ പ്രതിയായ ഷാജഹാനെ കോട്ടയത്തെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാൻ എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് വി.എം. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, സി.ഐമാരായ ബൈജു പൗലോസ്, രാജേഷ് കുമാർ, രമേഷ് കുമാർ, എസ്.ഐ ബിനുലാൽ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ചിരുന്നു.

മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഉന്നതർക്ക് പെൺകുട്ടികളെ എത്തിക്കുന്ന ഹൈദരാബാദിലെ പഞ്ചനക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുരേഷ്, ഷാജഹാൻ, ഷാ, നായർ തുടങ്ങിയ പേരുകളിലാണ് ഇയാൾ അറിയിപ്പെട്ടിരുന്നത്. മുംബയിലും മൈസൂരിലും ഹൈദരാബാദിലും ഫ്‌ളാറ്റുകളുള്ള ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്.
ഫോണുകൾ മാറിമാറി ഉപയോഗിക്കുന്ന ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ക്രൈംബ്രാഞ്ച് മുംബയിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിക്കുന്നത് മനസിലാക്കി. ഹൈദരാബാദിലെ ഇയാളുടെ കൂട്ടാളികളെ കണ്ടെത്തിയാണ് വിമാനത്താവളത്തിനടുത്ത് കാത്തുനിന്നത്. മുന്തിയ കാറിൽ വന്ന പ്രതി വെട്ടിച്ചുപോകാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബലമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications