'നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കും വരെ തുടരും'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: സർക്കാരിനെതിരെ ലത്തീൻ അതിരൂപത.കേരളത്തിലെ തീരപ്രദേശങ്ങൾ സർക്കാർ വിറ്റഴിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ലത്തീൻ സഭ വികസനത്തിന് എതിരല്ലെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. കേരളം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.
സഭ വികസനത്തിന് എതിരല്ലെന്നും കുടി ഒഴിപ്പിക്കുന്നവർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കും വരെ തുടരുമെന്നും അതിരൂപത പറഞ്ഞു.

വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങൾക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന് ഡോ.എം സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവർ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവറാണ് എന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞമെന്നും അത് തകർത്തെന്നും സൂസപാക്യം പറഞ്ഞിരുന്നു.
തങ്ങളെ വികസനവിരോധികളായി സർക്കാർ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സർക്കാർ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തിൽ പൂർണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നൽകിയിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിർമാണ ചർച്ചകൾ തുടങ്ങിയത് . ആദ്യഘട്ടത്തിൽ തങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിർമാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഹൈക്കോടതി സർക്കാറിൻറെ വിശദീകരണം തേടി.
സമരം മൂലം നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സെപ്റ്റംബർ ഒന്നിന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തതിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ വിശദീകരണം തേടിയത്.വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജി സെപ്റ്റംബർ 20ന് പരിഗണിക്കാൻ മാറ്റി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications