കെപി ശശികല ഒന്നാം പ്രതി; 700 ഹിന്ദു ഐക്യവേദിക്കാര്ക്കെതിരെ കേസ്, കടുത്ത നടപടിയുമായി പോലീസ്
തിരുവനന്തപുരം: പോലീസ് നിര്‍ദേശം അവഗണിച്ച് വിഴിഞ്ഞത്ത് മാര്‍ച്ച് നടത്തിയ ഹിന്ദുഐക്യവേദിക്കെതിരെ കേസ്. സംഘടനയുടെ അധ്യക്ഷ കെപി ശശികലയാണ് ഒന്നാം പ്രതി. കൂടാതെ 700 പേര്‍ക്കെതിരെയും കേസെടുത്തു. ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് നിര്‍ദേശം. അതേസമയം, വിഴിഞ്ഞം സംഘര്‍ഷ സമയത്തെ പോലീസ് നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു. പ്രശ്നങ്ങളുണ്ടാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഫാദറിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുത്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രദേശവാസികളായ മല്‍സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചത്. പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സംഘടന മാത്രമാകും ഉത്തരവാദി എന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തി.

കെപി ശശികലയെ തന്നെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മുക്കോല ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. ലത്തീന്‍ അതിരൂപത നടത്തുന്ന സമരം അംഗീകരിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ തിരിച്ചുപോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്സന് തില്ലങ്കേരി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സമരസമിതി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ഫാദര്‍ ശ്രമിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. ഐഎന്‍എല്‍ നല്കിയ പരാതിയില്‍ വിഴിഞ്ഞം പോലീസാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രി അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു ഫാദര്‍ ഡിക്രൂസിന്റെ വിവാദ പ്രതികരണം. വിവിധ കോണില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സമരത്തിന് ഇതുവരെ ലഭിച്ചിരുന്ന പിന്തുണ കുറയ്ക്കാന്‍ ഇടയാക്കിയിരുന്നു ഫാദറിന്റെ വാക്കുകള്‍. നാക്കുപിഴ സംഭവിച്ചതാണ് എന്നാണ് ഫാദര്‍ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം, മന്ത്രി വി അബ്ദുറഹ്മാനെതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരന് രംഗത്തുവന്നു. ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത് മന്ത്രിയാണ് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുരളീധരന് കുറ്റപ്പെടുത്തി. മന്ത്രിക്കെതിരെയാണ് ആദ്യം നടപടിയുണ്ടാകേണ്ടത് എന്നായിരുന്നു മുരളീധരന്റെ നിലപാട്.

അതേസമയം, വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തുവന്നു. നാടിന്റെ സമാധാനം തര്‍ക്കാനാണ് സംഘര്‍ഷമുണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടത് എന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് വിവേക പൂര്‍വം പെരുമാറിയതിലൂടെ സമാധാനം ഉറപ്പിക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ട് എന്ന് സംശയിക്കുന്നുവെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു. ഇടതു തീവ്ര സംഘടനകളുടെ സാന്നിധ്യം സംശയിച്ച് ചില നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പോലീസുകാരെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications