തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കും'; വിഴിഞ്ഞം സമരക്കാരുടെ ഭീഷണി പ്രസംഗം പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പൊലീസിനെതിരെ ഭീഷണി മുഴക്കി സമരക്കാര്‍ . നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു . വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നാണ് വിഴിഞ്ഞം സമരക്കാര്‍ ഭീഷണിപ്പെടുത്തുന്നത് .

1

വേണമെങ്കില്‍ സമരം നടത്തുന്നത് പൊലീസ് സ്റ്റേഷനിലായിരിക്കും. വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കും. അഞ്ചു തെങ്ങില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച ചരിത്രമുണ്ട് എന്നാണ് പ്രസംഗത്തില്‍ പറയുന്നത്. കോടതി വിധി മാനിക്കില്ലെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിന് നടന്ന പ്രസംഗത്തിലാണ് ഭീഷണി സന്ദേശമുള്ളത്.

2

അതേസമയം, തുറമുഖവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി സമരം അരങ്ങേറുകയാണ്. ശനിയാഴ്ചയുണ്ടാ സംഘര്‍ഷത്തില്‍ വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞിരുന്നു. സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് തകര്‍ത്തിരുന്നു. സംഭവത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

3

അതേസമയം, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

4

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ബി ജെ പിയും രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് കലാപം സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

5

ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സര്‍ക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ കണ്‍മുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാര്‍ സമരത്തെ എതിര്‍ക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

6

വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാല്‍ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാല്‍ കേസെടുക്കല്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

7

വിഴിഞ്ഞം സമരവുമായി മുന്നോട്ട്; പള്ളികളില്‍ സര്‍ക്കുലര്‍, സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരസമിതിവിഴിഞ്ഞം സമരവുമായി മുന്നോട്ട്; പള്ളികളില്‍ സര്‍ക്കുലര്‍, സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരസമിതി

ജനങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. എന്നാല്‍ വിഴിഞ്ഞത്ത് പൊലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ക്രമസമാധാന പാലനം സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Thiruvananthapuram
English summary
Vizhinjam Port Protest: speech made by the protesters threatening the police came out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X