വിഴിഞ്ഞത്ത് രണ്ട് ദിവസം മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവ്
തിരുവനന്തപുരം: വിഴഞ്ഞത്ത് രണ്ട് ദിവസത്തേക്ക് മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവ്.വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യ തൊഴിലാളികള്‍ സമരം തുടരുന്നത്.

7 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിലെ 5 ആവശ്യങ്ങള്‍ അംഗീകരിച്ചു. ഇവ സമയബന്ധിതമായി നടപ്പാക്കും. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല.
ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര വ്യക്തമാക്കി.
ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവ് ആണെന്നാണ് ഫാ. യൂജിന്‍ പെരേര പറഞ്ഞത്. ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണത്തില്‍ ധാരണയായതായും കാലാവസ്ഥ വ്യതിയാന ദിവസങ്ങളില്‍ സാമ്പത്തിക സഹായം ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നവരെ സമരം തുടരുമെന്നും പെരേര പറഞ്ഞു.
അതേസമയം, മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തിന് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു ഇവരുടെ ആവശ്യം.












Click it and Unblock the Notifications