തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഴിഞ്ഞത്തേക്ക് ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ജാഥയുമായി എല്‍ഡിഎഫ്; സമരത്തെ രാഷ്ട്രീയമായി നേരിടാനുറച്ച് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ സി പി ഐ എം തീരുമാനം. ഇതിന്റെ ഭാഗമായി എല്‍ ഡി എഫ് നേതൃത്വത്തില്‍ വിഴിഞ്ഞത്തേക്ക് രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കും. ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലാണ് പ്രചാരണ ജാഥ നടക്കുക.

ഡിസംബര്‍ ആറിന് വര്‍ക്കലയില്‍ നിന്ന് ആരംഭിക്കുന്ന പ്രചരണ ജാഥ ഡിസംബര്‍ ഒമ്പതിന് വിഴിഞ്ഞത്ത് നടക്കുന്ന തരത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത് എന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിഴിഞ്ഞം സമരം അക്രമത്തിലേക്ക് നീങ്ങുകയും വലിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സമരത്തെ രാഷ്ട്രീയമായി നേരിടാനാണ് സി പി ഐ എം തീരുമാനം.

ASSA

വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. രാജീവാണ് എല്‍ ഡി എഫ് പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുക. പ്രചരണ ജാഥയുടെ സമാപന സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട് എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗംഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

സമര സമിതി വീണ്ടും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യറാകണം എന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ സമര സമിതി ന്യായമായ നിലപാട് സ്വീകരിക്കണം എന്നാണ് തങ്ങളുടെ നിലപാട് എന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ആനാവൂര്‍ നാഗപ്പന്‍ ആണ് എല്‍ ഡി എഫ് പ്രചരണ ജാഥ നയിക്കുക. അതേസമയം സംഘര്‍ഷത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

മല്‍സ്യത്തൊഴിലാളികളെ ചിലര്‍ വൈകാരികമായി ഇളക്കിവിട്ടതാണ് സംഘര്‍ഷത്തിന് കാരണം എന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ 137 ദിവസമായി നടത്തി വന്ന സമരം കഴിഞ്ഞ ഞായറാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായിപണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

അതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ച് പഠനം നടത്തണം എ്ന്ന സമരസമിതിയുടെ ആവശ്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. അതിനിടെ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പിനും സഹായ മെത്രാനും അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുത്തിരുന്നു. എന്നാല്‍ കേസുകളില്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്കു നീങ്ങിയിട്ടില്ല.

Thiruvananthapuram
English summary
Vizhinjam Protest: CPM announces rally to vizhinjam against the strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X