'പ്രായം 26, നാഗപ്പന്‍ സാറ് പറഞ്ഞതാണ്'; എസ്എഫ്‌ഐയില്‍ തുടരാന്‍ പ്രായം കുറച്ച് കാണിച്ച് മുന്‍ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന് കുരുക്കായി എസ് എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ് എഫ് ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം മറച്ചുവയ്ക്കാന്‍ ആനാവൂര്‍ ഉപദേശിച്ചെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ആര് ചോദിച്ചാലും വയസ് 26 എന്ന് പറയാവൂ എന്ന് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതായി അഭിജിത്ത് ശബ്ദ രേഖയില്‍ പറയുന്നുണ്ട്.
തന്റെ യതാര്‍ത്ഥ പ്രായം 30 ആണെന്നും പല പ്രായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തന്റെ കയ്യിലുണ്ടെന്നും ശബ്ദ സംഭാഷണത്തില്‍ പറയുന്നു. പ്രായം മാറി മാറി പറയുന്നതിന് വേണ്ടിയാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പറയുന്നു. കൂടാതെ പാര്‍ട്ടിയിലിപ്പോള്‍ തനിക്ക് വെട്ടാന്‍ ആരുമില്ലെന്നും വെട്ടിക്കളിക്കാന്‍ ആരെങ്കിലുമൊക്കെ വേണമെന്നും ഇയാള്‍ ശബ്ദ രേഖയില്‍ പറയുന്നുണ്ട്.

അഭിജിത്തിന്റെ ശബ്ദ രേഖയുടെ പൂര്‍ണരൂപം
എനിക്കിപ്പോ എന്താ , മുപ്പത് . എന്റെ ഒറിജിനല്‍ പ്രായമാണ് ഞാന്‍ പറഞ്ഞത് . ഞാന്‍ പറത്ത് പറയണ പ്രായമല്ല. ഈ സംഘടനയില്‍ ഞാന്‍ നിന്നത് അതുകൊണ്ടാണ്. 26 വരയേ എസ് എഫ് ഐയില്‍ നില്‍ക്കാന്‍ പറ്റുള്ളൂ. ഈ വര്‍ഷം 30 ആയി. ഞാന്‍ '92 ആണ്. എന്റെ കയ്യില്‍ '92 ഉണ്ട്, '94 ഉണ്ട്, '95 ഉണ്ട്, സര്‍ട്ടിഫിക്കറ്റുകളേ. എന്നോട് നാഗപ്പന്‍ സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു .
എനിക്ക് ആര് ഇരിക്കുന്നു ഇവിടെ വെട്ടാന്‍. പണ്ടത്തെ പോലെ വെട്ടാന്‍ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര സുഖം. ആരേലും വേണം വെട്ടിക്കളിക്കാനൊക്കെ .
ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്തിന് ശേഷം ബാറിലെത്തി മദ്യപിച്ചെന്ന് കാണിച്ച് അഭിജിത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. എന്നാല്‍ വനിത നേതാവിനോട് മോശമാി സംസാരിച്ചതിനെ തുടര്‍ന്നാണ് നടപടി എന്നാണ് പുറത്തുവരുന്ന വിവരം.












Click it and Unblock the Notifications