തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും; ഇത്തവണ കോര്‍പ്പറേഷന്‍ ഭരണം നേടുമെന്ന് വിവി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ബിജെപി. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതായി കരുതപ്പെടുന്ന ജില്ലയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ഉണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കോര്‍പ്പറേഷന്‍ ഭരണം പിടിക്കുക എന്നുള്ളതാണ് ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കിയത് തിരുവനന്തപുരം കോര്‍പ്പറേഷനിലായിരുന്നു. പാലക്കാടിലൂടെ സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞെങ്കിലും തലസ്ഥാന നഗരമായ തിരുവനന്തപുരം കോര്‍പ്പറേഷിനില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേ നേടിയിരുന്നു.

ഭരണ സമിതിയില്‍

ഭരണ സമിതിയില്‍

100 അംഗ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ 43 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫ് ആണി നിലവില്‍ ഭരണം നടത്തുന്നത്. 35 സീറ്റ് നേടി രണ്ടാമത് എത്തിയ ബിജെപിയുടെ പ്രകടനം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കേവലം 21 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച രണ്ടാം സ്ഥാനം ഇത്തവണ ഒന്നാമതാക്കുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.

കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കും

കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കും

എന്തു വില കൊടുത്തും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ പിടിക്കുമെന്നാണ് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിവി രാജേഷ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതും, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് അദ്ദേഹം പറയുന്നത്.

സംഘടനാ സംവിധാനം ശക്തമാക്കി

സംഘടനാ സംവിധാനം ശക്തമാക്കി

തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ തയ്യാറെടുപ്പുകളാണ് ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാര്‍ഡ് തലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കി. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞതായും വിവി രാജേഷ് അഭിമുഖത്തില്‍ പറയുന്നു.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയായിരിക്കും കൈക്കൊള്ളുക. കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ പിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പിന് ശേഷം യോഗ്യനായ ആളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും. അക്കാര്യത്തിലും സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ മുന്നേറ്റം

വലിയ മുന്നേറ്റം

നിലവിലെ കൗണ്‍സിലര്‍മാരില്‍ എല്ലാവരേയും സ്ഥാനാര്‍ത്ഥികളാക്കിയെന്ന് വരില്ല. എന്നാല്‍ ചിലരെ വീണ്ടും മത്സരിപ്പിക്കും. ജില്ലയില്‍ കഴിഞ്ഞ തവണ വലിയ മുന്നേറ്റമാണ് പാര്‍ട്ടിയുണ്ടാക്കിയത്. 5 വര്‍ഷം കൊണ്ട് പാര്‍ട്ടി കൂടുതല്‍ വളര്‍ന്നു. അതിനാല്‍ ഇത്തവണ ഉറപ്പായും 2015 ലേതിനെക്കാള്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിക്കും.

30 വര്‍ഷമായി ഇടതുമുന്നണി

30 വര്‍ഷമായി ഇടതുമുന്നണി


30 വര്‍ഷമായി ഇടതുമുന്നണി ഭരിക്കുന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരത്തേത്. ഇത്രയും കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ദൂരിതം അനുഭവിക്കുന്ന പട്ടണങ്ങളിലൊന്നാക്കി തിരുവനന്തപുരത്തെ എല്‍ഡിഎഫ് ഭരണസമിതി മാറ്റി. സംസ്ഥാനത്തെ ഭരണം കൂടി ഇടതുമുന്നണിക്ക് നഷ്ടപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണം

സംസ്ഥാന ഭരണം

സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ അവര്‍ക്കിനി ഒന്നും ചെയ്യാനില്ല. മോദി സര്‍ക്കാര്‍ 1000 കോടിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരത്തിന് അനുവദിച്ചത്. അതുപോലും കൃത്യമായി വിനിയോഗിക്കാന്‍ കോര്‍പ്പറേഷന് സാധിച്ചില്ല. കോണ്‍ഗ്രസിന്‍റെ കാര്യം പറയുകയാണെങ്കില്‍ കോര്‍പ്പറേഷനില്‍ അവര്‍ ദുര്‍ബലാവസ്ഥയിലാണ്.

അധികാരമില്ല

അധികാരമില്ല

കേന്ദ്രത്തിലും അവര്‍ക്ക് അധികാരമില്ല. സ്വാഭാവികമായും കോര്‍പ്പറേഷന്‍ വികസനത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണ്. നിരവധി വികസന സാധ്യതകളാണ് തിരുവനന്തപുരം നഗരത്തിലുള്ളത്. അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഫണ്ടുകള്‍ ആവശ്യമാണ്. അതിന് രാഷ്ട്രീയമായി കൂടുതല്‍ ഇടപെടാനുള്ള സാധ്യത ബിജെപിക്കാണ് ഉള്ളത്.

സംഘടനാ ശേഷി

സംഘടനാ ശേഷി

അതിനുള്ള സംഘടനാ ശേഷിയും നിലവില്‍ ബിജെപിക്ക് മാത്രമാണ് ഉള്ളത്. നിലവില്‍ ഇടതുമുന്നണി വലിയ ദുര്‍ബലാവസ്ഥയിലാണ്. നേതാക്കന്‍മാരെ കാണാന്‍ പോലുമില്ല. മാഫിയ സംസ്‌കാരമാണ് അവരുടേത്. അത് വീണ്ടും കേരളത്തില്‍ വേണോയെന്ന് തീരുമാനിക്കാനുള്ള അവസരമാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പെന്നും വിവി രാജേഷ് പറഞ്ഞു.

Thiruvananthapuram
English summary
VV Rajesh says BJP will win Thiruvananthapuram corporation this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X