തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങളല്ല രാജ്യദ്രോഹികള്‍, രാജ്യദ്രോഹക്കുറ്റം ചെയ്യുന്നത് നേതാക്കളെന്ന് സമര സമിതി

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ക്കെതിരായ നേതാക്കളുടെ പരാമര്‍ശത്തില്‍ മറുപടിയുമായി സമരസമിതി കണ്‍വീനര്‍ ജോയ് ജെറാള്‍ഡ്. സമരം ചെയ്യുന്നത് രാജ്യദ്രോഹികളെല്ലന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളാണ് രാജ്യദ്രോഹക്കുറ്റം ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യദ്രോഹികള്‍ പദ്ധതി പാസാക്കുന്നവരെന്നും ജോയ് പറഞ്ഞു. സമരസമിതി ഉന്നയിക്കുന്നത് ഏഴ് ആവശ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വേണ്ടെന്ന് ആദ്യ ഘട്ടത്തില്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല. എന്നാല്‍ പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ജോയ് പറയുന്നു. കേരളം വിദേശ രാജ്യമാകുമെന്നും, ഭാവി തലമുറയെ ഓര്‍ത്ത് സമ്മതിക്കണമെന്ന് ഞങ്ങളുടെ സഭാ നേതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമ്മതിച്ചെന്നും ജോയ് ജെറാള്‍ഡ് വ്യക്തമാക്കി.

1

സര്‍ക്കാരിന് ഞങ്ങളുടെ പിതാവ് നിവേദനം കൊടുത്തിരുന്നു. ചില കാര്യത്തില്‍ കരുതലുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഴ് വര്‍ഷമായിട്ടും തൊഴിലാളികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. മൂന്ന് സെന്റ് വസ്തുവും 750 സ്‌ക്വയര്‍ ഫീറ്റ് വീടും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും നല്‍കിയില്ല.

274 കോടിയുടെ ജേതാവ് ഫോണെടുത്തു; ആ മഹാഭാഗ്യം തിരിച്ചറിഞ്ഞു, ന്യൂസൗത്ത് വെയ്ല്‍സുകാരന് ആഘോഷം274 കോടിയുടെ ജേതാവ് ഫോണെടുത്തു; ആ മഹാഭാഗ്യം തിരിച്ചറിഞ്ഞു, ന്യൂസൗത്ത് വെയ്ല്‍സുകാരന് ആഘോഷം

ഭൂമി ചോദിച്ചപ്പോള്‍ പുഴുവരിക്കുന്ന സിമന്റ് ഗോഡൗണിലാണ് ഇടം നല്‍കിയതെന്നും ജോയ് പറഞ്ഞു. ഇവിടെ മത്സ്യബന്ധനമൊക്കെ നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുലിമുട്ട് ഇല്ലാതായതോടെ ആറ് പേരെയാണ് നഷ്ടമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളാണ് ഇവിടെ ഞങ്ങള്‍ വരാന്‍ കാരണവും ഇത് തന്നെയാണെന്നും ജെറാള്‍ഡ് പറഞ്ഞു.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

അതേസമയം മന്ത്രി അബ്ദുറഹ്മാനം നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തിലും വിഴിഞ്ഞം സമര സമിതി ഖേദം പ്രകടിപ്പിച്ചു. ഡിക്രൂസിന്റെ പരാമര്‍ശം തെറ്റാണെന്ന് സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ തോമസാണ് ഖേദപ്രകടനം നടത്തിയത്. പദപ്രയോഗങ്ങള്‍ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു.

തെറ്റുപറ്റിയാല്‍ അത് സമ്മതിക്കാനും, ഖേദം പ്രകടിപ്പിക്കാനും മടി കാണിക്കാറില്ല. ഉദ്ദേശിച്ച രീതിയില്‍ അല്ല പരാമര്‍ശം വ്യാഖാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതില്‍ ഖേദം പ്രകടിപ്പിക്കുകയാണ്. സമരസമിതിക്ക് വേണ്ടിയാണ് ഇത് പറയുന്നതെന്നും മൈക്കിള്‍ തോമസ് വ്യക്തമാക്കി.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

നേരത്തെ അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു. ഡിക്രൂസ് പറഞ്ഞു. മന്ത്രി ശരിക്കും മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ടയാളാണ്. അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് അബ്ദുറഹ്മാന്‍ സംസാരിക്കുന്നത്. രാജ്യദ്രോഹ ംചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസ്സിലാകും.

അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. രാജ്യദ്രോഹികള്‍ ആയിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നുവെന്നും ഡിക്രൂസ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ അടക്കം രംഗത്ത് വന്നിരുന്നു.

Thiruvananthapuram
English summary
we are not anti nationals, it is the political leaders who are anti national says vizhinjam protester
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X