Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിര്‍ മണ്ഡപത്തില്‍ 'മെസ്സിയും എംബപെയും'! സച്ചിന്‍ ആതിരയ്ക്ക് താലിചാര്‍ത്തി

അങ്ങനെ ഫിഫ ലോക കപ്പും കൊണ്ട് അർജന്റീന പോയി. മെസി സ്വപ്നം സഫലവുമായി. എന്നാൽ ഫ്രാൻസിന്റെ കളി ഒട്ടും മോശമല്ലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ കിടിലം പ്രകടനമായിരുന്നു എംബാപ്പെ കാഴ്ചവെച്ചത്. അങ്ങനെ മെസ്സിയും എംബാപ്പയും നിറഞ്ഞുനിൽക്കുകയാണ്.

ഇനി പറയാൻ പോകുന്നത് ലോകകപ്പിനെക്കുറിച്ചല്ല ഒരു കല്യാണത്തെക്കുറിച്ചാണ്, പക്ഷേ മെസിയേയും എംബാപ്പയേയും മാറ്റിനിർത്തിക്കൊണ്ട് ഈ വിവാഹത്തെക്കുറിച്ച് പറയാൻ കഴിയില്ല. കാരണം ആ വിവാഹ വേദിയിൽ നിറഞ്ഞ് നിന്നത് മെസിയും എംബാപ്പെയുമായിരുന്നു.. സംഭവം എന്താണെന്ന് നമുക്ക് വിശദമായി അറിയാം.....

pc: Sachin Kammath facebook

1

കട്ട മെസ്സി ഫാനായ വരനും ഫ്രാൻസിന്റെ പൊളി ഫാനായ വധുവും കല്യാണം നടന്നതോ ലോകം മുൾമുനയിൽ നിന്ന അർജന്റീന- ഫ്രാൻസ് ഫൈനലിലും. എന്തായിരിക്കും അവസ്ഥ. കാര്യം കല്യാണം ആണെങ്കിലും ചങ്കിനുള്ളിലെ മെസ്സിയേയും എംബാപ്പെയും അങ്ങ് കളയാൻ കഴുയുമോ. അതുകൊണ്ട് തന്നെ വിവാഹവേദിയിലേക്ക് അവരെ കൊണ്ടുവരാനായിരുന്നു ഇവരുടെ തീരുമാനം....

2

അങ്ങനെയാണ് മെസ്സിയും എംബാപ്പെയും സച്ചിന്റെയും ആതിരയുടേയും കല്യാണത്തിന് എത്തിയത്. ഞെട്ടണ്ട, വിവാഹ വേദിയിൽ ഇഷ്ടതാരങ്ങളുടെ ജേഴ്സി അണിഞ്ഞായിരുന്നു വധു ആതിരയും വരൻ സച്ചിനും വന്നത്. മെസ്സിയുടെയും എംബപെയുടെയും ജഴ്സിയുമായി മണ്ഡപത്തിലിരിക്കുന്ന വധൂവരൻമാരെ കണ്ട എല്ലാവരും ഒന്ന് ഞെടട്ടി. കാര്യം തിരക്കിയവരോടൊക്കെ സ്വന്തം ടീമിനെ പൊക്കിയടിച്ചുകൊണ്ടായിരുന്നു ഇവർ സംസാരിച്ചത്.. അങ്ങനെ ഇഷ്ട താരങ്ങൾ ആയ മെസ്സിയേയും എംബാപ്പെയേയും സാക്ഷി ആക്ക് സച്ചിന്റെയും ആതിരയുടേയും വിവാഹം അടിപൊളിയായി നടക്കുകയും ചെയ്തു.

3

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊച്ചുള്ളൂർ രാധാമാധവത്തിൽ എസ്. രാധാകൃഷ്ണ കമ്മത്തിന്റെയും ആർ. ശ്രീവിദ്യയുടെയും മകനാണു തിരുവനന്തപുരം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ആർ. കമ്മത്ത്. കൊച്ചി സെന്റ് ബെനഡിക്ട് റോഡ് റാം മന്ദിറിൽ ആർ.രമേശ് കുമാറിന്റെയും സന്ധ്യാ റാണിയുടെയും മകളാണ് സിഎ വിദ്യാർഥിയായ ആർ. ആതിര.

4

കടവന്ത്രയിലെ കല്ല്യാണ മണ്ഡപത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി സദ്യയുമുണ്ട് എത്രയും വേഗം തിരുവനന്തപുരത്തു് സച്ചിന്റെ വീട്ടിലേക്ക പുറപ്പെടാവന്‌ ഇരുവരുംമ ധൃതി കാണിച്ചു . കാരണം, എട്ടരയ്ക്കു തുടങ്ങിയ ഫൈനൽ കാണാൻ ആയിരുന്നു. എന്തായാലും അർജന്റീന കപ്പും കൊണ്ട് പോയി. പക്ഷേ എംബാപ്പെ കളിക്കളത്തിൽ നിറഞ്ഞാടുകയും ചെയ്തു. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് അർജന്റീന കപ്പിൽ ആ മുത്തമിട്ടരിക്കുന്നത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+