തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക സംവരണം കേരളം ഇടത് മുന്നണിയ്ക്കെതിരെ വിധിയെഴുതും: വെൽഫെയർ പാർട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സവർണ്ണ സംവരണം നടപ്പിലാക്കുന്നതിലൂടെ മനുസ്മൃതിയാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്ന് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നടക്കുന്ന 24 മണിക്കൂർ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കൊവിഡ് വാക്‌സിനായി ഇനിയും കാത്തിരിക്കണം; സാധാരണക്കാര്‍ക്ക് ലഭ്യമാകുക 2022ല്‍: എയിംസ് ഡയറക്ടര്‍ കൊവിഡ് വാക്‌സിനായി ഇനിയും കാത്തിരിക്കണം; സാധാരണക്കാര്‍ക്ക് ലഭ്യമാകുക 2022ല്‍: എയിംസ് ഡയറക്ടര്‍

welfare-party-1

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: സാമ്പത്തിക സംവരണം; കേരളം ഇടതു മുന്നണിക്കെതിരെ വിധിയെഴുതുമെന്ന് വെൽഫെയർ പാർട്ടി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണത്തിന്റെ മറവിൽ സവർണ്ണ സംവരണം നടപ്പിലാക്കുന്നതെന്നും കൃഷ്ണൻ കുനിയിൽ പറഞ്ഞു. സവർണ്ണ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംഘപരിവാറിനേക്കാൾ മുമ്പിലാണ് തങ്ങളെന്ന് തെളിയിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് മലപ്പുറം എംഎൽഎ പി ഉബൈദുള്ള സംസാരിച്ചു. ബിജെപി ലക്ഷ്യം വെക്കുന്ന സവർണ്ണ ഹിന്ദുത്വ രാഷ്ട്രത്തിനാണ് കേരളത്തിലെ ഇടതുപക്ഷം കുടപിടിക്കുന്നതെന്നത് ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ സംഭവമാണെന്നും ജില്ലാ പ്രസിഡന്റ് നാസൽ കീഴുപറമ്പും വ്യക്തമാക്കി. മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ജംഷിദ് മലപ്പുറം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Thiruvananthapuram
English summary
Welfare party against economic reservation in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X