തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു, സിബിഐ വരണം, പിണറായിക്കെതിരെ ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന സുരേഷിന് വന്‍ സ്വാധീനമെന്ന എന്‍ഐഎ വാദം ഏറ്റെടുത്ത് പ്രതിപക്ഷം. പിണറായി വിജയന്‍ ഇനിയെങ്കിലും രാജിവെക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈകാതെ തന്നെ കേസില്‍ സിബിഐ അന്വേഷണം കൊണ്ടുവരണം. ഇപ്പോഴത്തെ എന്‍ഐഎ വെളിപ്പെടുത്തലോടെ പ്രതിപക്ഷം പറഞ്ഞതാണ് സത്യമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

1

അതേസമയം വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് ശക്തമാകുമെന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തെ പഴിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളെയും ചെന്നിത്തല വിമര്‍ശിച്ചു. കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടത് കൊണ്ടാണ് പിണറായി ഉദ്യോഗസ്ഥരെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നത്. കഴിവുകെട്ട പണിക്കാര്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കുമെന്നും, ഇത് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam

കോവിഡ് പ്രതിരോധം പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ടാണ്. പക്ഷേ ഇതിന്റെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തിനും ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥരെയും വൈകീട്ട് പ്രതിപക്ഷത്തെയും പഴിക്കുകയാണ് മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷവും നന്നായി സഹകരിക്കുന്നുണ്ട്. സ്വന്തം ഇരട്ട മുഖം വെളിപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവിന് രണ്ട് മുഖമുണ്ടെന്ന് കുറ്റപ്പെടുത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രമാണ് ഉള്ളതെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്‍ഐഎ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ അത്തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്‍ഐഎ കോടതിയിലും ഇങ്ങനെയാണ് വെളിപ്പെടുത്തിയത്. ശിവശങ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും, ജോലി ലഭിക്കാന്‍ വരെ അദ്ദേഹം സഹായിച്ചെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.

Thiruvananthapuram
English summary
what opposition said on gold smuggling case becomes true says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X