ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ വിമാനം തിരുവനന്തപുരത്ത്; അപ്രതീക്ഷിത ലാന്‍ഡിംഗ്, കാരണം ഇതാണ്
തിരുവനന്തപുരം: ലണ്ടനില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ വിമാനം അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച ശ്രീലങ്കന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. യാത്ര മാധ്യേ ഇന്ധനക്കുറവ് കാരണമാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ധനം നിറച്ചതിന് ശേഷം വിമാനം കൊളംബോയിലേക്ക് മടങ്ങി.
ലണ്ടന്‍ പര്യടനം കഴിഞ്ഞ് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകുകയായിരുന്നു താരങ്ങള്‍. യാത്രാ മധ്യേ ഇന്ധനക്കുറവുള്ളതായി സൂചന ലഭിച്ചതോടെ തിരുവനന്തപുരത്ത് ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ പുറത്തിറക്കിയില്ല.

അതേസമയം, ലണ്ടനില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ഇത് പരഹിരിക്കുന്നതിനായി പൈലറ്റ് വിമാനത്തിനെ മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവിടെ ഇറങ്ങാന്‍ സാധിച്ചില്ല. അനുതിക്കായി കടലിന് മീതെ രണ്ട് തവണ ചുറ്റിക്കറങ്ങിയെങ്കിലും അനുമതി വൈകിയതോടെ കൊളംബോയിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള യാത്രയ്ക്കിടെയാണ് ഇന്ധനക്കുറവുണ്ടായതും തിരുവനന്തപുരത്ത് ഇറക്കിയതും.
ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് ശേഷം നാട്ടിലേക്കുള്ള യാത്രയായിരുന്നു ഇത്. പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ലങ്കയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ടീമിനെതിരെ വിമര്‍ശനം ശക്തമാണ്. മുന്‍ താരങ്ങളടക്കം ടീമിനെയും മാനേജുമെന്റിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇനി ഇന്ത്യയ്‌ക്കെതിരായ പരമ്പരയാണ് ശ്രീലങ്കയ്ക്കുള്ളത്. തങ്ങളുടെ സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പര ലങ്കന്‍ നിരയുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്.
ഈ വര്‍ഷം മാത്രം 22 അന്താരാഷ്ട്ര മത്സരമാണ് ശ്രീലങ്ക കളിച്ചത്. എന്നാല്‍ ഇതില്‍ ആകെ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ സാധിച്ചത്. 15 മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് മത്സരം സമനിലയിലായി. കൂടാതെ ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. ഇതൊക്കെയാണ് ഇപ്പോള്‍ ടീമിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍ക്ക് കാരണം.












Click it and Unblock the Notifications