തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ മകനായി അവന്‍ വളരും; ഹഖ് മുഹമ്മദിന് ആണ്‍കുഞ്ഞ് പിറന്നു

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് തെമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്റെ ഭാര്യ നജീല ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കുമെന്ന് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

haq

ശബരിമല: കോവിഡ് മഹാമാരിക്കിടയിലും തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരും ബോര്‍ഡുംശബരിമല: കോവിഡ് മഹാമാരിക്കിടയിലും തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരും ബോര്‍ഡും

2020 ആഗസ്റ്റ് മാസത്തിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും വെട്ടേറ്റ് കൊല്ലപ്പെടുന്നത്. അന്ന് ഹഖിന്റെ ഭാര്യ നജില ഗര്‍ഭിണിയായിരുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് എ എ റഹീം കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

പ്രിയപ്പെട്ടവരേ,
ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.ഇരുവരും സുഖമായിരിക്കുന്നു.
കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍
ഹഖിനെയും മിഥിലാജിനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല.
ഓണക്കവിത

ബോധപാതാളത്തില്‍
നിന്നുമൊരുദിനം
ഭൂതരൂപത്തില്‍
വരുന്നൂ നരബലി.
-ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവോണ നാളിലെ ചോരപൂക്കളം കണ്ട് ചുള്ളിക്കാട് എഴുതിയതാണ് ഈ കവിത.
പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോണ്‍ഗ്രസ്സ് ക്രൂരത.
നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല.
ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ
അകെ മകനായി അവന്‍ വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കും.
ഹഖിന്റെ മൂത്ത മകള്‍ ഐറ മോള്‍ക്ക് ഒന്നര വയസ്സാണ്.ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും..ഹഖിന്റെ പ്രസ്ഥാനം അവര്‍ക്ക് അഭയമാകും.

നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനംനിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനം

ലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണംലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണം

 പിണറായി വിജയൻ സർക്കാരിൻറെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എംഎ ബേബി പിണറായി വിജയൻ സർക്കാരിൻറെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എംഎ ബേബി

 പെന്‍ഷന്‍ 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍ പെന്‍ഷന്‍ 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍

സംസ്ഥാന ബജറ്റ്‌ 2021; ആശപ്രവര്‍ത്തകരുടെ അലവന്‍സ്‌ 1000 രൂപ കൂട്ടി;കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കുംസംസ്ഥാന ബജറ്റ്‌ 2021; ആശപ്രവര്‍ത്തകരുടെ അലവന്‍സ്‌ 1000 രൂപ കൂട്ടി;കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കും

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

Thiruvananthapuram
English summary
Wife of DYFI activist Haq Mohammad, who was killed in Venjaramoodu, has given birth to a baby boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X