കേരളത്തിലെ ഡിവൈഎഫ്ഐ സഖാക്കളുടെ മകനായി അവന് വളരും; ഹഖ് മുഹമ്മദിന് ആണ്‍കുഞ്ഞ് പിറന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് തെമ്പാമൂട്ടില് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് ഹഖ് മുഹമ്മദിന്റെ ഭാര്യ നജീല ആണ്‍കുഞ്ഞിന് ജന്മം നല്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്ഐ സഖാക്കളുടെ അകെ മകനായി അവന് വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കുമെന്ന് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശബരിമല: കോവിഡ് മഹാമാരിക്കിടയിലും തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കി സര്‍ക്കാരും ബോര്‍ഡും
2020 ആഗസ്റ്റ് മാസത്തിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും വെട്ടേറ്റ് കൊല്ലപ്പെടുന്നത്. അന്ന് ഹഖിന്റെ ഭാര്യ നജില ഗര്‍ഭിണിയായിരുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് എ എ റഹീം കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
പ്രിയപ്പെട്ടവരേ,
ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി.ഇരുവരും സുഖമായിരിക്കുന്നു.
കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍
ഹഖിനെയും മിഥിലാജിനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല.
ഓണക്കവിത
ബോധപാതാളത്തില്‍
നിന്നുമൊരുദിനം
ഭൂതരൂപത്തില്‍
വരുന്നൂ നരബലി.
-ബാലചന്ദ്രന് ചുള്ളിക്കാട്
തിരുവോണ നാളിലെ ചോരപൂക്കളം കണ്ട് ചുള്ളിക്കാട് എഴുതിയതാണ് ഈ കവിത.
പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോണ്‍ഗ്രസ്സ് ക്രൂരത.
നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്കുന്ന നജിലയെ കേരളം മറക്കില്ല.
ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്ഐ സഖാക്കളുടെ
അകെ മകനായി അവന് വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കും.
ഹഖിന്റെ മൂത്ത മകള്‍ ഐറ മോള്‍ക്ക് ഒന്നര വയസ്സാണ്.ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും..ഹഖിന്റെ പ്രസ്ഥാനം അവര്‍ക്ക് അഭയമാകും.
നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനം
പിണറായി വിജയൻ സർക്കാരിൻറെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എംഎ ബേബി
പെന്ഷന് 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍