തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ വൈൻ വിൽപ്പന: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ജി.എൻ.പി.സി. ( 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’)​ മാതൃകയിൽ ഫേസ്ബുക്കിലൂടെ വൈൻ വിൽപ്പന നടത്തിയ ആളെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് എക്സൈസ് റെയ്ഞ്ച് അധികൃതർ പിടികൂടി . ഫോറസ്റ്റ് ഓഫീസിന് സമീപം മ്യൂസിയം ലെനിൻ നഗർ വിശാഖം ഹൗസിൽ മൈക്കിൾ വിൽഫ്രഡാണ് (56) അറസ്റ്റിലായത്. സോഷ്യ മീഡിയയിലൂടെ മദ്യപാനത്തിന് പ്രചാരണം നൽകിയതിന് നേരത്തെ പൊലീസ് നടപടിയെടുത്ത ജി.എൻ.പി.സി എന്ന ഗ്രൂപ്പിന്റെ മോഡറേറ്റർമാരാണ് മൈക്കിളും മകൾ വിൽഫ്രഡും.

പനച്ചമൂട് കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല പനച്ചമൂട് കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

വീട്ടിൽ നിന്ന് 106 കുപ്പി വൈനും പിടിച്ചെടുത്തു. വിൽഫ്രഡിന്റെ ഏക മകൾ ലിൻഡ വിൽഫ്രഡാണ് അനന്തപുരി രുചി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വൈൻ വിൽപനയ്ക്കായി പരസ്യം നൽകിയിരുന്നത്. 650 മില്ലിലീറ്ററിന് 650 രൂപയാണ് വില. മൈക്കിളാണ് വൈൻ തയാറാക്കിയിരുന്നതെന്ന് എക്സൈസ് സി.ഐ ടി.അനികുമാർ പറഞ്ഞു.നേരത്തെ ഓൺലൈനായി ഓർഡർ നൽകുന്നവർക്ക് എത്തിച്ചുകൊടുക്കുന്നതാണ് പതിവ്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലില്ലാതിരുന്നതിനാൽ ലിൻഡയെ അറസ്റ്റ് ചെയ്യാനായില്ല.

vine

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് പേജിനെതിരെ നേരത്തെ പൊലീസ് നടപടിയെടുത്തിരുന്നു. മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യാപാന സദസുകളിൽ കുട്ടികളെ ഉപയോഗിച്ചു. മാത്രമല്ല സാമുദായിക സ്പർദ്ദ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ജി.എൻ.പി.എസ് ഫേസ്ബുക്ക് പേജിലുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Thiruvananthapuram
English summary
Wine sale through facebook group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X