തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം; വലിയ സംഘത്തിലെ കണ്ണി, തുമ്പോട് ഉത്സവ പറമ്പിൽ യുവതി അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

കല്ലറ: തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തമിഴ്നാട് സംഘത്തിലെ പ്രധാന കണ്ണിയായ സ്ത്രീയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. സേലം, കണ്ട്ലാപ്പെട്ടി സ്വദേശി ശാന്തിയാണ്(30) പിടിയിലായത്. കല്ലറ, തുമ്പോട് ദേവീക്ഷേത്രത്തിലെ ഉത്സവ പറമ്പിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൈക്കുഞ്ഞിന്റെ മാല കടിച്ചു പൊട്ടിച്ച് കടക്കാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.

<strong><br>ലാലു പ്രസാദ് യാദവിന് ജയിലില്‍ പ്രത്യേക ഫോണ്‍ സൗകര്യമെന്ന് ആരോപണം, ബിസ്ര മുണ്ട ജയിലില്‍ മതിർന്ന പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി</strong>
ലാലു പ്രസാദ് യാദവിന് ജയിലില്‍ പ്രത്യേക ഫോണ്‍ സൗകര്യമെന്ന് ആരോപണം, ബിസ്ര മുണ്ട ജയിലില്‍ മതിർന്ന പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാവ് നോക്കുമ്പോഴായിരുന്നു മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയും അവർ ഷാഡോ പൊലീസിന്റെ സഹായത്തിൽ ആൾക്കൂട്ടത്തിനിടയിൽ സംശയാസ്‌പദമായി കണ്ട സ്ത്രീയെ പിടികൂടുകയുമായിരുന്നു.

Santhi

വിശദമായ ചോദ്യം ചെയ്യലിൽ സമാന രീതിയിൽ മോഷണം നടത്തുന്ന വലിയ ഒരു സംഘത്തിലെ കണ്ണിയാണെന്ന് ഈ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും നഷ്ടപ്പെട്ട മാല കണ്ടെടുത്തു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പാങ്ങോട് സി.ഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വോഡാണ് മോഷ്ടാവിനെ പിടികൂടിയത്. പാങ്ങോട് സർക്കിൾ ഇൻസ്പക്ടർ എൻ.സുധീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ എം. സുലൈമാൻ, സി.പി.ഒ ജാഫർ, മഹേഷ്, അരുൺ ബാബു, നിസാമുദ്ദീൻ, സി.പി.ഒ മാരായ ഗീത, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Thiruvananthapuram
English summary
Woman arrested for theft case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X