തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്ക് അധികൃതരെ പറ്റിച്ച കേസ്: ലോക്കറിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

പാറശാല : ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അധികൃതരെ പറ്റിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. പരശുവക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ അമ്മയുടെ പേരിലുള്ള ലോക്കറിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മകൾ ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്തതായി അധികൃതർ പറയുന്നത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് സംഭവത്തിനെതിരെ ബാങ്ക് അധികൃതർ പാറശാല പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് യുവതി മറ്റൊരു യുവാവുമായി ഓടിപ്പോയതായി അറിയുന്നത്.

<strong>വിടി ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം! ബൽറാമിനോട് കട്ടക്കലിപ്പിൽ ഡിവൈഎഫ്ഐ!</strong>വിടി ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം! ബൽറാമിനോട് കട്ടക്കലിപ്പിൽ ഡിവൈഎഫ്ഐ!

വീട്ടുകാരറിയാതെ ബാങ്കിലെത്തിയ യുവതി ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമെടുത്ത ശേഷം സുഹൃത്തായ യുവാവുമൊത്ത് മുങ്ങുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ഇടക്കോട് ശ്രീനയ നായർ (18), സുഹൃത്തായ വെളളറട പുത്തൻവീട്ടിൽ ഷാലു (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആൾമാറാട്ടം നടത്തി ബാങ്കിനെ കബളിപ്പിച്ചതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ 19ന് രാവിലെ 10ന് ആണ് സംഭവം.

arrested-08

മാതാവ് ശ്രീജയകുമാരിയും മകളും ലോക്കർ കൈകാര്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം ഇവരുടെ ലോക്കറിലെ താക്കോലുമായി മകളെത്തുകയും ലോക്കർ ഉടമയായ മാതാവ് പുറത്ത് നിൽക്കുകയാണെന്നും പറഞ്ഞു. ലോക്കർ കൈകാര്യം ചെയ്യാൻ മാതാവിനൊപ്പം വരാറുള്ളതുകൊണ്ട് സംശയം തോന്നാത്ത ബാങ്ക് അധികൃതർ ലോക്കർ തുറന്ന് കൊടുക്കുകയായിരുന്നു. ലോക്കർ തുറന്ന ശേഷം ഇവർ സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. ശ്രീനയ വീട്ടിലെത്താത്തതിലും ലോക്കറിന്റെ താക്കോൽ കാണാനില്ലാത്തതിലും സംശയം തോന്നിയ വീട്ടുകാർ ബാങ്കിലെത്തി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.തട്ടിപ്പ് മനസിലാക്കിയ ബാങ്കധികൃതർ അടുത്ത ദിവസം പാറശാല പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണമുൾപ്പെടെ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Thiruvananthapuram
English summary
woman arrested in gold fraud case from thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X