ഗ്യാസിൽ നിന്നു തീ പടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു: സംഭവം വിഴിഞ്ഞത്ത്, തീയണച്ചത് അഗ്നിശമന സേന
വിഴിഞ്ഞം: ഗ്യാസിൽ നിന്നു തീ പടർന്ന് വീട്ടമ്മയായ വിഴിഞ്ഞം കോട്ടപ്പുറം മരിയ നഗറിൽ ടി.സി 61/730 ൽ സുജന്റെ ഭാര്യ സെൽവിയുടെ (25) ഇടതു കൈയ്ക്ക് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. പുതിയ സിലിണ്ടർ ഘടിപ്പിച്ച ശേഷം ചായയിടാൻ തീ കത്തിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. ഇതോടെ സെൽവി ഭയന്ന് പുറത്തേക്ക് ഓടി.

വിഴിഞ്ഞത്തു നിന്നു രണ്ട് അഗ്നിശമന സേനാ യൂണിറ്റെത്തി തീയണച്ചു. സെൽവി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.തീരദേശത്ത് ഗ്യാസിൽ നിന്നും തീ പടർന്നു പിടിച്ച് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് ഉപയോഗത്തെക്കുറിച്ച് അഗ്നിശമന സേനാധികൃതർ ബോധവത്കരണ ക്ലാസ് നടത്തി. വിഴിഞ്ഞത്തെ അഗ്നിശമനാ സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ അനിൽകുമാറാണ് തീരദേശത്തെ വീട്ടമ്മമാർക്ക് ബോധവത്കരണ ക്ലാസ് നൽകിയത്.












Click it and Unblock the Notifications