ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യം; മരത്തിൽ കയറി ആത്മഹത്യാഭീഷണി, എം പാനൽ വനിതാ കണ്ടക്ടർ ആശുപത്രിയിൽ!
തിരുവനന്തപുരം: ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണിമുഴക്കിയ കെ.എസ്.ആർ.ടി.സിയി എംപാനൽ വനിതാകണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ബിനിയയെയാണ് (40)ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഹൈക്കോടതി വിധിയെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തുവരികയായിരുന്നു ബിനിയ. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്നലെ നഗര സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയപ്പോൾ എംപാനലുകാരുടെ പന്തലും നീക്കം ചെയ്തിരുന്നു.

സമരം പൊളിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നഗരസഭയുടെ നടപടിയെന്നാരോപിച്ച് എംപാനൽ കണ്ടക്ടർമാർ പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാവിലെ ബിനിയ മരത്തിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയത്. രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ ബിനിയയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. വർഷങ്ങളായി എംപാനൽ കണ്ടക്ടറായി ജോലി നോക്കിയിരുന്ന ബിനിയയെ പിരിച്ചുവിട്ടതോടെ ഇവരുടെ കുടുംബം പട്ടിണിയിലാണ്. ജോലി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഇവർ സമരപ്പന്തലിന് പിൻവശത്തുള്ള സെക്രട്ടേറിയറ്റ് വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.
തറനിരപ്പിൽ നിന്ന് 20 മീറ്ററോളം ഉയരത്തിൽ കയറിയ ഇവർ ശിഖരത്തിൽ ഇരിപ്പായി. വിവരമറിഞ്ഞ് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി ഇവരോട് താഴെയിറങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും ജോലി നൽകാതെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇവർക്ക് പിന്തുണയുമായി ജീവനക്കാർ മുദ്രാവാക്യം മുഴക്കി ചുറ്റും കൂടുകയും വഴിയാത്രക്കാർ കാഴ്ചക്കാരാകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിന് മുൻവശത്ത് എം.ജി റോഡിൽ ഗതാഗതം തടസപ്പെട്ടു.
പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കയറുപയോഗിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു. നിലത്തെത്തിച്ച ഇവരെ ഉടൻ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications