തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യം; മരത്തിൽ കയറി ആത്മഹത്യാഭീഷണി, എം പാനൽ വനിതാ കണ്ടക്ടർ ആശുപത്രിയിൽ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണിമുഴക്കിയ കെ.എസ്.ആർ.ടി.സിയി എംപാനൽ വനിതാകണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ബിനിയയെയാണ് (40)ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

<strong>ഒളി ക്യാമറ വിവാദം; പ്രതികരണവുമായി സണ്ണി ലിയോൺ; ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല!</strong>ഒളി ക്യാമറ വിവാദം; പ്രതികരണവുമായി സണ്ണി ലിയോൺ; ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല!

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഹൈക്കോടതി വിധിയെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തുവരികയായിരുന്നു ബിനിയ. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്നലെ നഗര സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയപ്പോൾ എംപാനലുകാരുടെ പന്തലും നീക്കം ചെയ്തിരുന്നു.

KSRTC

സമരം പൊളിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നഗരസഭയുടെ നടപടിയെന്നാരോപിച്ച് എംപാനൽ കണ്ടക്ടർമാർ പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാവിലെ ബിനിയ മരത്തിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയത്. രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ ബിനിയയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. വർഷങ്ങളായി എംപാനൽ കണ്ടക്ടറായി ജോലി നോക്കിയിരുന്ന ബിനിയയെ പിരിച്ചുവിട്ടതോടെ ഇവരുടെ കുടുംബം പട്ടിണിയിലാണ്. ജോലി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഇവർ സമരപ്പന്തലിന് പിൻവശത്തുള്ള സെക്രട്ടേറിയറ്റ് വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.

തറനിരപ്പിൽ നിന്ന് 20 മീറ്ററോളം ഉയരത്തിൽ കയറിയ ഇവർ ശിഖരത്തിൽ ഇരിപ്പായി. വിവരമറിഞ്ഞ് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി ഇവരോട് താഴെയിറങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും ജോലി നൽകാതെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇവർക്ക് പിന്തുണയുമായി ജീവനക്കാർ മുദ്രാവാക്യം മുഴക്കി ചുറ്റും കൂടുകയും വഴിയാത്രക്കാ‌ർ കാഴ്ചക്കാരാകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിന് മുൻവശത്ത് എം.ജി റോഡിൽ ഗതാഗതം തടസപ്പെട്ടു.

പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കയറുപയോഗിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു. നിലത്തെത്തിച്ച ഇവരെ ഉടൻ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Thiruvananthapuram
English summary
Women conducter hospitalised for suicide attempt in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X