Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക രക്തദാതദിനം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു

തിരുവനന്തപുരം: ലോക രക്തദാതദിനാചരണത്തോടനുബന്ധിച്ച് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടത്തിയ രക്തദാനക്യാമ്പില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു.

കേരളാ പോലീസും കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. 25 പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു. എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടന്റ് ബി.അജിത് കുമാര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സിനു കടകമ്പള്ളി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

kerala

അതേസമയം, ലോക രക്തദാത ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടേയും എസ്.പി.സി. ഡയറക്ടറേറ്റിന്റേയും സംയുക്ത നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളുമായി സഹകരിച്ച് നൂറോളം പേരാണ് സന്നദ്ധ രക്തം ദാനം ചെയ്തത്. എസ്.പി.സി. ഡയറക്ടറേറ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍, പയനിയര്‍ കേഡറ്റുകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ നൂറോളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

സംസ്ഥാനതലത്തില്‍ ജീവധാര എന്ന പേരില്‍ എസ്.പി.സി.യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടന്നത്.

എക്‌സൈസ് വിജിലന്‍സ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജി.പ്രതാപന്‍ നായര്‍, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ റ്റി.എസ്.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദാതാക്കളില്‍ നിന്ന് രക്തദാന സമ്മതപത്രം സ്വീകരിച്ചുകൊണ്ട് ബ്ലഡ് ഡോണേഴ്‌സ് ഫോറവും സജ്ജീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+