തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന വ്യക്തിയെ പുഴുവരിച്ചെന്ന് പരാതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് ദേഹമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. വീണ് പരിക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ദുര്‍ഗന്ധം

ദുര്‍ഗന്ധം

ഇന്നലെയായിരുന്നു അനില്‍ കുമാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടില്‍ എത്തിയതിന് പിന്നാലെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഉറവിടം തേടിയപ്പോഴാണ് ദേഹത്ത് പുഴക്കള്‍ നുരയ്ക്കുന്നത് കണ്ടെത്തിയത്. മേലാസകലം മുറുവുകളുമുണ്ട്. കഴുത്തിലിട്ടിരിക്കുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടിയപ്പോള്‍ ആ മുറിവിലും പുഴുക്കള്‍ ഉണ്ടായിരുന്നു.

മെഡിക്കല്‍ കോളേജില്‍

മെഡിക്കല്‍ കോളേജില്‍

ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ തെന്നി വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിന് പരിക്കേല്‍ക്കുന്നത്. ആദ്യം പേരൂര്‍കട ആശുപത്രിയില്‍ എത്തിച്ച അനില്‍ കുമാറിനെ പിന്നീടാണ് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ഇവിടെ നിന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഐസിയുവിലെ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ചു

തുടര്‍ന്ന് ഈ മാസം ആറിനാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ സുഖമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 26ന് രോഗം ഭേദമായെന്നും വീട്ടിലേക്ക് കൊണ്ടുപോകാമെന്നും അറിയിച്ചു.

Recommended Video

cmsvideo
Malappuram is in critical condition | Oneindia Malayalam
ഒരു മാസത്തെ ചികിത്സ

ഒരു മാസത്തെ ചികിത്സ

അതേസമയം, ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സയില്‍ അനില്‍ കുമാറിന്റെ ശരീരം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. കൊവിഡ് വാര്‍ഡിലേക്ക് കയറ്റുവരെ ആരോഗ്യവാനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണം ശരിയായ രീതിയില്‍ നല്‍കിയിരുന്നോ എന്നുള്ള കാര്യവും വീട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

 കടിച്ച് തൂങ്ങാനില്ല, കോൺഗ്രസ് നേതൃത്വത്തോട് തുറന്ന പോരിന് കെ മുരളീധരൻ, അതൃപ്തി പുകഞ്ഞ് പ്രതികരണം കടിച്ച് തൂങ്ങാനില്ല, കോൺഗ്രസ് നേതൃത്വത്തോട് തുറന്ന പോരിന് കെ മുരളീധരൻ, അതൃപ്തി പുകഞ്ഞ് പ്രതികരണം

കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്

യുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തംയുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തം

ആലപ്പുഴയിലെ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് നേരെ ആക്രമണം; രണ്ട് കോടിയുടെ വിഗ്രഹം കവര്‍ന്നുആലപ്പുഴയിലെ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് നേരെ ആക്രമണം; രണ്ട് കോടിയുടെ വിഗ്രഹം കവര്‍ന്നു

Thiruvananthapuram
English summary
Worms all over the Covid patient body, Family Complaint against Thiruvananthapuram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X