Get Updates
Get notified of breaking news, exclusive insights, and must-see stories!

''പ്രിയദർശിനീ നിനക്കുറങ്ങാമിനിശ്ശാന്തം'' സുഗതകുമാരിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ശാരദക്കുട്ടി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരമണടഞ്ഞ കവയിത്രിയും സാമൂഹ്യ പ്രവർത്തകയുമായ സുഗമകുമാരിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പ്രിയദർശിനി നിനക്കുറങ്ങാമിനിശ്ശാന്തം എന്ന് തുടങ്ങുന്ന സുഗതകുമാരി രചിച്ച കവിതയിലെ ചില വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശാരദക്കുട്ടി സുഗതകുമാരിയുടെ മരണവാർത്തയോട് പ്രതികരിച്ചിട്ടുള്ളത്.

"ഒരു ശബ്ദമില്ലാത്ത നിലവിളിയും മാത്രം; ഇവിടെയെന്നുള്ളിൽ മറ്റൊന്നുമില്ല!

കവിതയ്ക്ക് കൈനീട്ടിയെത്തിയെത്തിയോനേ, വെറും കരവുമായ് പോകൂ, തിരിച്ചു പോകൂ,

ഇനിയീ മനസ്സിൽ കവിതയില്ല
ഇനിയീ മനസ്സിൽ കവിയതയില്ല.."
1983ൽ സുഗതകുമാരി കുറിച്ചിട്ട വരികൾ തന്നെ കുറിച്ചുകൊണ്ടാണ് ശാദരക്കുട്ടി സുഗതകുമാരിയ്ക്ക് യാത്രയയ്പ്പ് നൽകുന്നത്.

 saradakkutty1

കൊറോണ വൈറസ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നതെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് സർക്കാർ നേരിട്ട് ഇടപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയായിരുന്നു. ഈ സമയം ന്യൂമോണിയ ബാധയെത്തുടർന്ന് ശ്വാസം തടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സുഗതകുമാരി അനുഭവിച്ചിരുന്നു.

അരനൂറ്റാണ്ടിലധികമായി തുടരുന്ന കാവ്യജീവിതത്തിനിടെ സാമൂഹിക പ്രശ്നങ്ങൾക്ക് പുറമേ പാരിസ്ഥിത പ്രശ്നങ്ങളിലും ജനകീപ്രശ്നങ്ങളിലും നേരിട്ട് ഇടപെട്ടിരുന്ന പോരാളിയായിരുന്നു സുഗതകുമാരി. സേവ് സൈലന്റ് വാലി ക്യാമ്പെയിൻ ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ, തിരുവനന്തപുരം ജഹവർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ പുറത്തിറങ്ങുന്ന തളിര് മാസികയുടെ ചീഫ് എഡിറ്റർ പദവിയിലും സുഗതകുമാരി ഇരുന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+