എക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്ക്, പിഎസ്‌സി ലിസ്റ്റ് റദ്ദാക്കി, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ഒരു ജോലിയില്ലാത്തതിന്റെ ദുഖമുണ്ടെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ എഴുപത്തിയാറാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.

കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദനെ പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മയാണ്. സോറി- അനു ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.












Click it and Unblock the Notifications