തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

3 മക്കളുടെ അമ്മയായ യുവതി ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി, മക്കളെ ഓര്‍ത്തപ്പോള്‍ മടങ്ങിയെത്തി

  • By Meera Balan
Google Oneindia Malayalam News

കല്ലറ: പ്രണയത്തിന് കണ്ണില്ല മൂക്കില്ല പ്രായമില്ല എന്നൊക്കെയല്ലേ പറയാറ്. പ്രണയം തോന്നാന്‍ ഒരു നിമിഷം പോലും വേണ്ടെന്നും കേട്ടിട്ടുണ്ട്. മൂന്ന് ദിവസത്തെ പരിചയം മാത്രമുള്ള യുവാവിനൊപ്പം ഒളിച്ചോടുകയും മനംമാറി മടങ്ങിയെത്തുകയും ചെയ്തിരിയ്ക്കുകയാണ് വീട്ടമ്മയായ യുവതി . തിരുവവന്തപുരം കല്ലറയിലാണ് നാട്ടുകാരെപ്പോലും അതിശയപ്പെടുത്തി മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മ ഒളിച്ചോടിയത് .

പ്രണയവും ഒളിച്ചോട്ടവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ടെങ്കിലും ഒളിച്ചോടിയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചെത്തിയതാണ് വീട്ടമ്മ നാട്ടുകാരെ ഞെട്ടിച്ചത് . ഗള്‍ഫുകാരന്റെ ഭാര്യയായ വീട്ടമ്മയാണ് വീടിന് സമീപം ജോലിയ്‌ക്കെത്തിയ യുവാവിനൊപ്പം ഒളിച്ചോടിയത് .

Love

യാത്രക്കിടയില്‍ മാനംമാറിയ യുവതി മടങ്ങിയെത്തുകയായിരുന്നു . മൂന്ന് കുട്ടികളുള്ള യുവതി ഒരു കുട്ടിയേയുമെടുത്താണ് യുവാവിനൊപ്പം ബൈക്കില്‍ മുങ്ങിയത്. യാത്രയ്ക്കിടെ മറ്റ് രണ്ട് കുട്ടികളെ കുറിച്ചോര്‍ത്തപ്പോള്‍ മനംമാറി മടങ്ങിയെത്തുകയായിരുന്നു .

വീട്ടമ്മയേയും കൊണ്ട് ഒളിച്ചോടിയ യുവാവിന്റെ കൈയ്യിലാകട്ടേ വിശപ്പടക്കാന്‍ ആകെ ഉണ്ടായിരുന്നത് 50 രൂപ . സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സ്ത്രീയെ പിന്നീട് വീട്ടിലെത്തിയ്ക്കുകയായിരുന്നു .പാങ്ങോട് പൊലീസ് സ്ററേഷന്‍ പരിധിയ്ക്കുള്ളിലാണ് സംഭവം .

Thiruvananthapuram
English summary
Young Mother eloped with Boyfriend in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X