ബന്ധുവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ പോയി; യുവാവിനെ ബിയർക്കുപ്പികൊണ്ട് കുത്തിക്കൊന്നു..
തിരുവനന്തപുരം: മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതരമായ പരിക്കുകകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ മൂന്ന് പേരും പോലീസ് കസ്റ്റഡിയിൽ ആണ്.
ഇന്നലെ രാത്രി 11. 30ഓടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവർ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്ന ആൾ എത്തിയതാണ് പ്രശ്നം തുടങ്ങാൻ ഇടയാക്കിയത്. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വർഷം മുമ്പ് മൈക്ക് സെറ്റ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായി ഉണ്ടായ തർക്കം ഇവിടെ വെച്ച് വീണ്ടും വിഷയമായി. മദ്യലഹരിയിൽ ആയിരുന്ന മൂന്ന് പേരും രാജേഷിനെ ആക്രമിച്ചു.

ഈ സമയത്താണ് ശരത്തും അഖിലേഷും അവിടേക്ക് വന്നത്. രാജേഷിനെ മർദ്ദിക്കുന്നത് തടയാനായിരുന്ന ശരത്തും അഖിലേഷുപം ശ്രമിച്ചിരുന്നത്. പ്രതികൾ ബിയർ കുപ്പി പൊട്ടിച്ച് ശരത്തിനേയും രാജേഷിനെയും കുത്തി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ശരത്ത് മരിച്ചുവെന്നാണ് വിവരം. . അഖിലേഷ് ഗുരുതരാവസ്ഥയിലാണ്. രാജേഷിന് സാരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.












Click it and Unblock the Notifications