Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയിൽ

കല്ലമ്പലം: വർക്കലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്ന യുവാവ് എക്‌സൈസിന്റെ പിടിയിൽ. ശ്രീനിവാസപുരം എം.ജി. കോളനിയിൽ ഉഷാഭവനിൽ ലാലാണ് ( 20 ) പിടിയിലായത്.കോളേജ് കേന്ദ്രികരിച്ച് കഞ്ചാവ് വില്പന നടത്തുന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കോളേജും പരിസര പ്രദേശങ്ങളും എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.

തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് യുവാവ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്നും 20 പൊതി കഞ്ചാവ്‌ പിടിച്ചെടുത്തു.വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ. അജിത് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ, സജീർ , താരിഖ്, ചന്തു, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

news

വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് കച്ചവടവും ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും പൊതു ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വർക്കല എക്സൈസ് സർക്കിൾ ഓഫീസിൽ 0470 269221 എന്ന ടെലിഫോൺ നമ്പരിൽ അറിയിക്കണമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ.അജിത്ത് കുമാർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+