ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. നെടുമങ്ങാട്, പേരുമല, മഞ്ച, റസിയ മൻസിൽ തൗഫീഖിനെയാണ് (19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
യുവാവ് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്താറുണ്ടായിരുന്നു. ഇവിടെ വെച്ച് ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ദിവസം പീഡനം നേരിൽ കണ്ടതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കമ്ടെത്തി.

കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നഗ്നതാ പ്രദർശനത്തിന് നിർബന്ധിച്ചതായും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനുള്ള ശ്രമങ്ങളും യുവാവ് നടത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
അതേസമയം ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications