ഇത് ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ്; വികെ പ്രശാന്ത് എംഎല്‍എ പോസ്റ്റ് മുക്കി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീട് എന്ന സൂചനയോടെ അദ്ദേഹം ചിത്ര സഹിതം ഒരു പോസ്റ്റിട്ടിരുന്നു. ലൈഫ്, നമ്മുടെ സര്‍ക്കാര്‍ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. വീട്ടുകാര്‍ വീടിന് മുന്നിലിരിക്കുന്ന ചിത്രവും, അവരുടെ പഴയ വീടിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റ്.... അധികം കഴിഞ്ഞില്ല, ഒരു യുവാവിന്റെ കമന്റ് എല്ലാം തകിടം മറിച്ചു.

സര്‍ക്കാര്‍ തന്ന വീടല്ല, ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ് എന്നായിരുന്നു യുവാവിന്റെ കമന്റ്. ചിത്രത്തിലുള്ളത് എന്റെ അച്ഛനും അമ്മയുമാണെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ഒട്ടേറെ പേര് ലൈക്കു കമന്റും ചെയ്തിരുന്നു എംഎല്‍എയുടെ പോസ്റ്റിന്.


ഇതിനോട് പ്രതികരിച്ച യുവാവ് കഴിഞ്ഞ വര്‍ഷം തന്റെ വീടാണെന്ന് സൂചിപ്പിച്ച് ഈ ചിത്രം മറ്റൊരു ഗ്രൂപ്പിലിടുകയും ഒട്ടേറെ പേര് കമന്റ് ചെയ്യുകയും ചെയ്തിരുന്നു. അബദ്ധം മനസിലായത് കൊണ്ടാണോ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചത് എന്ന് വ്യക്തമല്ല. എംഎല്‍എ വികെ പ്രശാന്ത് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, സംഭവം ചര്‍ച്ചയായതോടെ യുവാവ് പിന്നീട് വിശദീകരണമായി ഒരു വീഡിയോ ഫേസ്ബുക്കിലിട്ടു. തന്റെ പ്രതികരണം വിവാദമാക്കരുതെന്നും പഞ്ചായത്തില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് വീട് നിര്‍മാണം തുടങ്ങിയതെന്നും ശേഷം വിപുലീകരിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications