തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ്; വികെ പ്രശാന്ത് എംഎല്‍എ പോസ്റ്റ് മുക്കി

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീട് എന്ന സൂചനയോടെ അദ്ദേഹം ചിത്ര സഹിതം ഒരു പോസ്റ്റിട്ടിരുന്നു. ലൈഫ്, നമ്മുടെ സര്‍ക്കാര്‍ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. വീട്ടുകാര്‍ വീടിന് മുന്നിലിരിക്കുന്ന ചിത്രവും, അവരുടെ പഴയ വീടിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റ്.... അധികം കഴിഞ്ഞില്ല, ഒരു യുവാവിന്റെ കമന്റ് എല്ലാം തകിടം മറിച്ചു.

1

സര്‍ക്കാര്‍ തന്ന വീടല്ല, ഞങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണ് എന്നായിരുന്നു യുവാവിന്റെ കമന്റ്. ചിത്രത്തിലുള്ളത് എന്റെ അച്ഛനും അമ്മയുമാണെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ഒട്ടേറെ പേര്‍ ലൈക്കു കമന്റും ചെയ്തിരുന്നു എംഎല്‍എയുടെ പോസ്റ്റിന്.

3

2

ഇതിനോട് പ്രതികരിച്ച യുവാവ് കഴിഞ്ഞ വര്‍ഷം തന്റെ വീടാണെന്ന് സൂചിപ്പിച്ച് ഈ ചിത്രം മറ്റൊരു ഗ്രൂപ്പിലിടുകയും ഒട്ടേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. അബദ്ധം മനസിലായത് കൊണ്ടാണോ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചത് എന്ന് വ്യക്തമല്ല. എംഎല്‍എ വികെ പ്രശാന്ത് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, സംഭവം ചര്‍ച്ചയായതോടെ യുവാവ് പിന്നീട് വിശദീകരണമായി ഒരു വീഡിയോ ഫേസ്ബുക്കിലിട്ടു. തന്റെ പ്രതികരണം വിവാദമാക്കരുതെന്നും പഞ്ചായത്തില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് വീട് നിര്‍മാണം തുടങ്ങിയതെന്നും ശേഷം വിപുലീകരിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?

Recommended Video

cmsvideo
Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence | Oneindia Malayalam

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

Thiruvananthapuram
English summary
Youth Claim VK Prasanth MLA's face book Post as fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X