തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആത്മഹത്യയായി കാണാന്‍ കഴിയില്ല, നാട് ഭരിക്കുന്നവര്‍ അനുവിനെ കൊന്നതാണ്; വിമര്‍ശനവുമായി പികെ ഫിറോസ്

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ധാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു. ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണ്. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കള്‍ മരണത്തിന്റെ വക്കിലാണെന്നും ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

pk firos

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ധാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ല. ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണ്. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കള്‍ മരണത്തിന്റെ വക്കിലാണ്.
പി.എസ്.സിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയില്‍ നിന്ന് വിലക്കാന്‍ പി.എസ്.സിയും സര്‍ക്കാര്‍ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമര്‍ശിക്കുന്നവര്‍ക്ക് എ.കെ.ജി സെന്ററില്‍ ജോലി നല്‍കില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പി.എസ്.സിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങള്‍ കാണുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരട്ടെ.

തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഒരു ജോലിയില്ലാത്തതിന്റെ ദുഖമുണ്ടെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ എഴുപത്തിയാറാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദനെ പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മയാണ്. സോറി- അനു ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.

എക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്ക്, പിഎസ്‌സി ലിസ്റ്റ് റദ്ദാക്കി, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തുഎക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്ക്, പിഎസ്‌സി ലിസ്റ്റ് റദ്ദാക്കി, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരുവില്‍; ആരാധന തടസപ്പെടുത്തരുതെന്ന് ഫഡ്‌നാവിസ്ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരുവില്‍; ആരാധന തടസപ്പെടുത്തരുതെന്ന് ഫഡ്‌നാവിസ്

അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

Thiruvananthapuram
English summary
Youth committed suicide in Thiruvanathapuram; PK Firos Criticize The State government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X