തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുവിന്റെ ആത്മഹത്യ: ഒന്നാം പ്രതി മുഖ്യമന്ത്രിയും പിഎസ്സി ചെയർമാൻ കൂട്ടുപ്രതിയുമാണെന്ന് ഷാഫി പറമ്പിൽ

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ,സംഭവത്തില്‍ പിഎസ്സി ചെയര്‍മാനും പിഎസ്സിയും കൂട്ടുപ്രതികളാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. അനവധി ഒഴിവുകളുണ്ടായിട്ടും സിവില്‍ എക്‌സൈസ് റാങ്ക് പട്ടിക റദ്ദാക്കിയതിന് മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യവും പിഎസ്സിയുടെ രാഷ്ട്രീയ നിലപാടുമാണ് കാരണമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

shafi

പുതിയ ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തില്‍ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തിനായിരുന്നു തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അനുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവോണ നാളില്‍ പിഎസ്സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരം നടത്തുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ആ ലിസ്റ്റിലെ നാലോ അഞ്ചോ പേര്‍ക്ക് കൂടി ജോലി നല്‍കിയിരുന്നെങ്കില്‍ അനുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ബക്കറ്റില്‍ തൊഴില്‍ എടുത്തുവതച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ച പിഎസ്സി ചെയര്‍മാന്‍, സ്വപ്‌ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ് ജോലി എടുത്തുകൊടുത്തതെന്ന് വ്യക്തമാക്കണം. ചെറുപ്പക്കാരെ അധിക്ഷേപിക്കുകയും അവരെ ഒരു മുഴം കയറെടുക്കാന്‍ സാഹചര്യം സൃഷ്ടിച്ച പിഎസ്സിയും സര്‍ക്കാരും തന്നെയാണ് അനുവിന്റെ മരണത്തിന് ഉത്തരവാദി.

അതേസമയം, അനുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍ നിരത്തിലറങ്ങി. അനുവിന്റെ മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു. ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണ്. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കള്‍ മരണത്തിന്റെ വക്കിലാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. അനുവിന്റെ മരണത്തില്‍ പി.എസ്.സി ചെയര്‍മാന്‍ സക്കീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.

നസീമിനെയും ശിവരഞ്ജിത്തിനെയുമൊക്കെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനൊരുങ്ങിയ കേരളത്തിലെ പി.എസ്.സിയാണ് എക്‌സൈസ് പരീക്ഷയിലെ 76 -ാം റാങ്കുകാരനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതും. ഓര്‍ക്കണം, റാങ്ക് ലിസ്റ്റില്‍ 76-ാമത് വന്ന ഒരു മിടുമിടുക്കന് ഇന്ന് കേരളത്തില്‍ ജോലിയില്ല. തസ്തികകളിലേയ്ക്ക് 100 പേരെ പോലും നിയമിക്കുന്നതിന് മുമ്പ് അവയെല്ലാം ക്യാന്‍സലാകുന്നു- ഷിബ ബേബി ജോണ്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു... മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, അടുത്ത വര്‍ഷം ആദ്യത്തില്‍സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു... മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, അടുത്ത വര്‍ഷം ആദ്യത്തില്‍

Thiruvananthapuram
English summary
Youth committed suicide in Thiruvanathapuram; Shafi Parambil criticize Government and PSC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X