തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകം, പിഎസ്‌സി ചെയര്‍മാനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം'

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. സംസ്ഥാന സര്‍ക്കാരിനെതികരെയും പിഎസ്സിക്കെതിരെയുമാണ് വിമര്‍ശനം ഉയരുന്നത്.

യുവാവിന്റെ മരണത്തില്‍ പി.എസ്.സി ചെയര്‍മാനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി് ജോണ്‍. ഇതൊരു ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ്. നസീമിനെയും ശിവരഞ്ജിത്തിനെയുമൊക്കെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനൊരുങ്ങിയ കേരളത്തിലെ പി.എസ്.സിയാണ് എക്‌സൈസ് പരീക്ഷയിലെ 76 -ാം റാങ്കുകാരനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതും- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേസെടുക്കണം

കേസെടുക്കണം

പി.എസ്.സി ചെയര്‍മാനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം. ഈ ഉത്രാടനാളില്‍ ഒരു പി.എസ്.സി ഉദ്യോഗാര്‍ത്ഥിയുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം.

 പ്രതീക്ഷകളാണ്

പ്രതീക്ഷകളാണ്

എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയ്ക്കടുത്ത് കാരക്കോണത്ത് 76 -ാം റാങ്കുകാരന്‍ ആത്മഹത്യ ചെയ്തു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ആ ഒരു മുഴം കയറില്‍ ഇല്ലാതായത്.

മരണത്തിലേയ്ക്ക് തള്ളിവിട്ടതും

മരണത്തിലേയ്ക്ക് തള്ളിവിട്ടതും

ഇതൊരു ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ്. പി.എസ്.സി ചെയര്‍മാന്‍ സക്കീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം. നസീമിനെയും ശിവരഞ്ജിത്തിനെയുമൊക്കെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനൊരുങ്ങിയ കേരളത്തിലെ പി.എസ്.സിയാണ് എക്‌സൈസ് പരീക്ഷയിലെ 76 -ാം റാങ്കുകാരനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതും.

കേരളത്തില്‍ ജോലിയില്ല

കേരളത്തില്‍ ജോലിയില്ല

ഓര്‍ക്കണം, റാങ്ക് ലിസ്റ്റില്‍ 76-ാമത് വന്ന ഒരു മിടുമിടുക്കന് ഇന്ന് കേരളത്തില്‍ ജോലിയില്ല. തസ്തികകളിലേയ്ക്ക് 100 പേരെ പോലും നിയമിക്കുന്നതിന് മുമ്പ് അവയെല്ലാം ക്യാന്‍സലാകുന്നു (ക്യാന്‍സലാക്കുന്നു).

 ഇതാണ് പിണറായി ഭരണം

ഇതാണ് പിണറായി ഭരണം

എന്നിട്ട് ആ ഒഴിവുകളിലേക്ക് സ്വപ്ന സുരേഷിനെ പോലുള്ള പത്താംക്ലാസ് പോലും ജയിച്ചിട്ടില്ലാത്തവരെ വന്‍ ശമ്പളത്തിന് കുടിയിരുത്തുന്നു. ഇതാണ് പിണറായി ഭരണം. ഈ തട്ടിപ്പുകള്‍ക്കെതിരെയുള്ള പ്രതിരോധം യുവാക്കളില്‍ നിന്നുതന്നെ ഉയര്‍ന്നുവരും. അതിനെ ചെറുക്കാന്‍ പിണറായി വിജയന് കഴിഞ്ഞെന്ന് വരില്ല.

76ാം റാങ്ക്

76ാം റാങ്ക്

തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഒരു ജോലിയില്ലാത്തതിന്റെ ദുഖമുണ്ടെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എക്സൈസ് റാങ്ക് ലിസ്റ്റില്‍ എഴുപത്തിയാറാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.

 ആത്മഹത്യ കുറിപ്പ്

ആത്മഹത്യ കുറിപ്പ്

കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദനെ പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മയാണ്. സോറി- അനു ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.

 ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമാകണം, സ്റ്റാർട്ട് അപ്പുകളോട് മോദിയുടെ ആഹ്വാനം! ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമാകണം, സ്റ്റാർട്ട് അപ്പുകളോട് മോദിയുടെ ആഹ്വാനം!

 ഗൽവാനിൽ ചൈനയുടെ ആൾനാശത്തിന് തെളിവ്? 19കാരനായ ചൈനീസ് സൈനികന്റെ ശവകുടീരത്തിന്റെ ചിത്രം ഗൽവാനിൽ ചൈനയുടെ ആൾനാശത്തിന് തെളിവ്? 19കാരനായ ചൈനീസ് സൈനികന്റെ ശവകുടീരത്തിന്റെ ചിത്രം

Thiruvananthapuram
English summary
Youth committed suicide in Thiruvanathapuram; Shibu baby jhon criticize Government and PSC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X