ലൈംഗിക പീഡനം: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആര്യനാടാണ് സംഭവം. പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ആര്യനാട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പ്രശാന്താണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കം നോക്കി എത്തിയാണ് പ്രശാന്ത് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നത്. രണ്ട് മസം മുമ്പ് ആദ്യത്തെ തവണ പീഡിപ്പിച്ച ശേഷം സംഭവത്തിന്റ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പലതവണ പീഡിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്തു.












Click it and Unblock the Notifications