തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് കോൺഗ്രസ് ഹർത്താൽ: തിരുവനന്തപുരത്ത് ബസുകൾ തട‌ഞ്ഞു, 5 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അർദ്ധരാത്രി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ പുലർച്ചെ യാത്ര പുറപ്പെട്ടവർ വലഞ്ഞു. ളിമാനൂർ, പാറശാല, ഉദിയൻ കുളങ്ങര, നഗരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമിച്ചു.

പ്രതിരോധ കുത്തിവെപ്പില്‍ ഗുരുതരവീഴ്ച; വയനാട്ടില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു, പനമരം ഗ്രാമപഞ്ചായത്തില്‍ അഞ്ച് പശുക്കള്‍ക്ക് രോഗബാധ

ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി. സി ബസുകൾ തടഞ്ഞു. സംഭവത്തിൽ അഞ്ച് പ്രവർത്തകരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നഗരൂർ ജംഗ്ഷനിൽ റോഡ് തടഞ്ഞ അഞ്ചുപേരെ പൊലീസ് നീക്കം ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ പതിവുപോലെ സർവ്വീസ് നടത്തിയെങ്കിലും ഒമ്പതു മണിയോടെ ഏതാനും പ്രവർത്തകരെത്തി വാഹനങ്ങൾ തടയാൻ ശ്രമിച്ചത് അൽപ്പനേരം സംഘർഷാന്തരീക്ഷത്തിനും ഗതാഗത തടസത്തിനും ഇടയാക്കി.

Thiruvananthapuram

തമ്പാനൂർ പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചതോടെ സർവ്വീസുകൾ സാധാരണനിലയിലായി. സിറ്റി ഡിപ്പോ, വികാസ് ഭവൻ, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും പതിവുപോലെ ബസുകൾ സർവ്വീസ് നടത്തിയതിനാൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. കിളിമാനൂർ ,വെഞ്ഞാറമൂട് , കല്ലറ മേഖലകളിൽ ഹർത്താൽ പൂർണ്ണമാണ്. ഭരതന്നൂർ, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് ,വെമ്പായം, വട്ടപ്പാറ എന്നിവിടങ്ങളിൽ തുറന്ന കടകൾ സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു.

Thiruvananthapuram
English summary
Youth Congress harthal in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X