സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭമാണ് സംസ്ഥാനത്ത് ഉടനീളം കഴിഞ്ഞ മാസങ്ങളില്‍ നടത്തിവന്നത്. സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല തകര്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ പൊലീസ് ജീപ്പിന്റെ ചില്ല് കൈ കൊണ്ട് അടിച്ചുതകര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ ഇതാ യുവനേതാവ് ഇപ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കുകയാണ്...

പോക്സോ കേസ്
പോക്സോ കേസിലാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ സഹായിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവായ സോണി ജോര്‍ജ് അറസ്റ്റിലായിരിക്കുന്നത്.

12 പ്രതികള്‍
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രധാനപ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി കേസില്‍ 12 പ്രതികളെ പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആലംകോട് മേവര്‍ക്കല്‍ പട്ള നിസാര്‍ മന്‍സിലില്‍ അല്ാഫ് (18)നെ സോണി ജോര്‍ജ് സഹായിക്കുകയായിരുന്നു. പ്രതി തട്ടിയെടുത്ത സ്വര്‍ണം പണയംവയ്ക്കാനും വാടക വീട് ശരിയാക്കുന്നതിനം ഇയാള്‍ പ്രതിയെ സഹായിച്ചു.

18 പവനോളം സ്വര്‍ണം
കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു സംഭവം. വഞ്ചിയൂരിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പല ഘട്ടങ്ങളിലായി അല്‍നാഫ് 18.5 പവനോളം സ്വര്‍ണം തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘം പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണമാണ് പ്രതികള്‍ക്ക് കൈമാറിയത്.

ബൈക്കും ഫോണുകളും
കൈക്കലാക്കിയ സ്വര്‍ണത്തില്‍ നിന്ന് 9 പവന് വിറ്റ പ്രതികള്‍ ബൈക്കും മൊബൈല്‍ ഫോണുകളും വാങ്ങിച്ചു. ബാക്കിയുള്ള 9.5 പവന് സ്വര്‍ണവുമായി പ്രതികള്‍ എറണാകുളത്തുള്ള സോണി ജോര്‍ജിനെ സഹായിച്ചു. അല്‍നാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണി ജോര്‍ജിനെ സമീപിച്ചത്.

പ്രതിയാണെന്ന് അറിഞ്ഞിട്ടും
പോക്സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും സോണി ജോര്‍ജ് അല്നാഫിക്കരും സുഹൃത്തുക്കള്‍ക്കും വാടകവീട് ശരിയാക്കി നല്കി. ബാക്കിയുള്ള സ്വര്‍ണം വില്‍ക്കാനും പണയം വയ്ക്കാനും സോണി ജോര്‍ജ് സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. മറ്റുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications