തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭമാണ് സംസ്ഥാനത്ത് ഉടനീളം കഴിഞ്ഞ മാസങ്ങളില്‍ നടത്തിവന്നത്. സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല തകര്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ പൊലീസ് ജീപ്പിന്റെ ചില്ല് കൈ കൊണ്ട് അടിച്ചുതകര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ ഇതാ യുവനേതാവ് ഇപ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കുകയാണ്...

പോക്‌സോ കേസ്

പോക്‌സോ കേസ്

പോക്‌സോ കേസിലാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ സഹായിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവായ സോണി ജോര്‍ജ് അറസ്റ്റിലായിരിക്കുന്നത്.

12 പ്രതികള്‍

12 പ്രതികള്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രധാനപ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി കേസില്‍ 12 പ്രതികളെ പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആലംകോട് മേവര്‍ക്കല്‍ പട്‌ള നിസാര്‍ മന്‍സിലില്‍ അല്‍ാഫ് (18)നെ സോണി ജോര്‍ജ് സഹായിക്കുകയായിരുന്നു. പ്രതി തട്ടിയെടുത്ത സ്വര്‍ണം പണയംവയ്ക്കാനും വാടക വീട് ശരിയാക്കുന്നതിനം ഇയാള്‍ പ്രതിയെ സഹായിച്ചു.

 18 പവനോളം സ്വര്‍ണം

18 പവനോളം സ്വര്‍ണം

കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു സംഭവം. വഞ്ചിയൂരിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പല ഘട്ടങ്ങളിലായി അല്‍നാഫ് 18.5 പവനോളം സ്വര്‍ണം തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘം പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണമാണ് പ്രതികള്‍ക്ക് കൈമാറിയത്.

ബൈക്കും ഫോണുകളും

ബൈക്കും ഫോണുകളും

കൈക്കലാക്കിയ സ്വര്‍ണത്തില്‍ നിന്ന് 9 പവന്‍ വിറ്റ പ്രതികള്‍ ബൈക്കും മൊബൈല്‍ ഫോണുകളും വാങ്ങിച്ചു. ബാക്കിയുള്ള 9.5 പവന്‍ സ്വര്‍ണവുമായി പ്രതികള്‍ എറണാകുളത്തുള്ള സോണി ജോര്‍ജിനെ സഹായിച്ചു. അല്‍നാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണി ജോര്‍ജിനെ സമീപിച്ചത്.

പ്രതിയാണെന്ന് അറിഞ്ഞിട്ടും

പ്രതിയാണെന്ന് അറിഞ്ഞിട്ടും

പോക്‌സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും സോണി ജോര്‍ജ് അല്‍നാഫിക്കരും സുഹൃത്തുക്കള്‍ക്കും വാടകവീട് ശരിയാക്കി നല്‍കി. ബാക്കിയുള്ള സ്വര്‍ണം വില്‍ക്കാനും പണയം വയ്ക്കാനും സോണി ജോര്‍ജ് സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്. മറ്റുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ഉദ്ധവ്; ധൈര്യമുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, രണ്ടും കൽപ്പിച്ച് ശിവസേനബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ഉദ്ധവ്; ധൈര്യമുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, രണ്ടും കൽപ്പിച്ച് ശിവസേന

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

കോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; ശിവസേനയും ആര്‍ജെഡിയും പ്രതികരിക്കണമെന്ന് ബിജെപികോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; ശിവസേനയും ആര്‍ജെഡിയും പ്രതികരിക്കണമെന്ന് ബിജെപി

നിതീഷ് കുമാര‍് ക്ഷീണിതന്‍; അദ്ദേഹത്തിന് ബിഹാറിനെ കാര്യക്ഷമായി നയിക്കാനാവില്ല: തേജസ്വി യാദവ്നിതീഷ് കുമാര‍് ക്ഷീണിതന്‍; അദ്ദേഹത്തിന് ബിഹാറിനെ കാര്യക്ഷമായി നയിക്കാനാവില്ല: തേജസ്വി യാദവ്

Thiruvananthapuram
English summary
Youth Congress leader smashes glass of police jeep during strike Arrested in the pocso case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X