തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. എന്നല്‍ ഇതോടെ പുലിവാല് പിടി്ചത് ബിജെപിയാണ്. മിഥുന് ആഘോഷപൂര്‍വമുള്ള വരവേല്‍പ്പായിരുന്നു ബിജെപി നല്‍കിയിരുന്നത്.

'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പെട്ടെന്നുണ്ടായ ഒരു മാനസിക സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മിഥുന്‍ 24 ന്യൂസിനോട് പറഞ്ഞു. അതിന് ശേഷം തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കണം. മാനസിക സമ്മര്‍ദ്ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചതെന്നും സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും മിഥുന്‍ പറയുന്നു.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

കോണ്‍ഗ്രസിന്റെ സ്വജനപക്ഷപാതത്വത്തിലും അവസരവാദ രാഷ്ട്രീയത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. മിഥുന് ബിജെപി സ്വീകരണം നല്‍ക്കുന്ന വീഡിയോ ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

ബിജെപി പ്രതീക്ഷിച്ചിരുന്നില്ല

ബിജെപി പ്രതീക്ഷിച്ചിരുന്നില്ല

എന്നാല്‍ ബിജെപിയില്‍ എത്തി ഒരു ദിവസം ആകുമ്പോഴേക്കും മിഥുന്‍ തന്റെ പഴയ പാര്‍ട്ടിയിലേക്ക് പോകുമെന്ന് ജില്ലാ നേതൃത്വം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മിഥുന്റെ ബിജെപിയിലേക്കുള്ള ചേക്കേറല്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

മിഥുന്റെ പാര്‍ട്ടി മാറ്റം, സോഷ്യല്‍ മീഡിയയില്‍ അടക്കം ബിജെപി നേതാക്കളും അണികളും പ്രചരിപ്പിച്ച് വരികയായിരുന്നു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയായിരുന്നു പ്രചരണം. എന്നാല്‍ മണിക്കൂറിനുള്ള യുവനേതാവ് കാലുമാറിയതോടെ ഇപ്പോള്‍ ആകെ വെട്ടിലായിരിക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം.

അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാഅവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ

'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി

 ഞങ്ങളുടെ തെറ്റ് മനസിലായി; ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ ഞങ്ങളുടെ തെറ്റ് മനസിലായി; ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ

ഇന്ത്യ ഭരിക്കാത്ത കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവന എന്ത്- എംബി രാജേഷിന്റെ കുറിപ്പ്ഇന്ത്യ ഭരിക്കാത്ത കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവന എന്ത്- എംബി രാജേഷിന്റെ കുറിപ്പ്

Thiruvananthapuram
English summary
Youth Congress leader, who left the Congress and joined the BJP, returned to party within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X