തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗവര്‍ണര്‍ക്കെതിരെ പ്രതിഷധവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌, രാജ്ഭവനിലേക്ക് പന്തംകൊളുത്തി പ്രകടനം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം. ഗവര്‍ണര്‍ മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ രാജ്‌ഭവനിലേക്ക്‌ പന്തം കൊളുത്തി പ്രകടനം നടത്തിയത്‌. രാജ്‌ ഭവനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ കത്തയച്ചു.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക്‌ വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമെല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. കൃഷി മന്ത്രി വിഎസ്‌ സുനില്‍കുമാര്‍ ക്ലിഫ്‌ ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തുകയാണ്‌.
ഗവര്‍ണറുടെ നടപടി നിര്‍ഭാഗ്യകരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. കാര്‍ഷകര്‍ക്കെതിരായ നിയമത്തിനെതിരെ ശബ്ദമുയരേണ്ടത്‌ നിയമസഭയിലാണ്‌. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ സമ്മേളനത്തിന്‌ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

1

കര്‍ഷക നിയത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്‌. കേരളത്തിലെ കര്‍ഷകരേയും ഈ നിയമം ദോഷകരമായി ബാധിക്കും. അതിന്റെ പശ്ചാത്തലത്തിലാമ്‌ പ്രത്യേക നിയമസബാ സമ്മേളനം വിളിച്ച്‌ കൂട്ടാനും കാര്‍ഷിക നിയമങ്ങല്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്‌ ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറുടെ നടപടി ഭറണഘടനാ ലംഘനമാണെന്നും ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഗവര്‍ണറുടെ ശ്രമമെന്നും കോണ്‍ഗ്രസ്‌ നേതാവും നിയമസഭാകക്ഷി ഉപനേതാവുമായകെസി ജോസഫും തുറന്നടിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണ്‌. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ്‌ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നുംകെസി ജോസഫ്‌ ആരോപിച്ചു. എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കുന്നത്‌ ഗവര്‍ണര്‍ അല്ല. മന്ത്രിസഭയാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ജോസഫ്‌ പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരണ്ട ആവശ്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്‌. സര്‍ക്കാരിന്റെ വിസദീകരണം തൃപ്‌തികരമല്ലെന്നും ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയതു

Thiruvananthapuram
English summary
Youth congress march to raj bhavan against governor Arif Muhammed khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X