• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

100 രൂപയെച്ചൊല്ലി തർക്കം; തർക്കം കലാശിച്ചത് വൻ ക്രൂരതയിൽ, സഹോദരീ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരത്ത്!

  • By Desk

തിരുവനന്തപുരം: നൂറുരൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരീ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു. വള്ളക്കടവ് വയ്യാമൂല കാരാളി ശിവപാർവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുനിൽകുമാറാണ് ( 43 ) മരിച്ചത്. സംഭവത്തിൽ പ്രതിയായ അനിക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് .

ഒന്നര പതിറ്റാണ്ടായി ഡിടിപിസി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ അടഞ്ഞുകിടക്കുന്നു; നിര്‍മ്മാണത്തിന് ചിലവിട്ടത് ഒരു കോടിയിലേറെ രൂപ, സർക്കാരിന് സമ്മാനിക്കുന്നത് കടുത്ത സാമ്പത്തിക നഷ്ടം!

ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. വയ്യാമൂലയിൽ സുനിൽകുമാർ ഒറ്റിയായി വാങ്ങിയ വീട്ടിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വീട്ടിൽ അനിക്കുട്ടൻ വന്നുപോയശേഷം അലമാരയ്‌ക്ക് മുകളിൽ വച്ചിരുന്ന നൂറുരൂപ കാണാനില്ലെന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽ വീണ്ടും അനിക്കുട്ടൻ ഇവിടെയെത്തുകയും സുനിൽകുമാറിനൊപ്പം മദ്യപിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് പറയുന്നു.

ഇതിനിടെ നൂറു രൂപയെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അനിക്കുട്ടൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിലിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ അനിക്കുട്ടനെയും ജനറൽ ആശുപത്രിയിലെത്തിച്ചു. വലിയതുറ പൊലീസ് കേസെടുത്തു. ദിവ്യയാണ് സുനിൽകുമാറിന്റെ ഭാര്യ. നന്ദു, സൂര്യ എന്നിവർ മക്കളാണ്.

Thiruvananthapuram

English summary
Youth murdered in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more