ഫേസ്ബുക്കിലൂടെ പരിചയം... പിന്നെ ഹാക്കിങ്, തുടർന്ന് നിരന്തരം ഭീഷണിയും ബ്ലാക്ക്മെയിലിങും, തിരുവനന്തപുരം സ്വദേശി ജീവനൊടുക്കി!!
കല്ലമ്പലം : ഫെയിസ്ബുക്കിലൂടെ നിരന്തരം ഭീഷണിയെത്തിയതിനെതുടർന്നുള്ള മനോവിഷമത്തിൽ യുവാവ് കുവൈറ്റിലെ താമസസ്ഥലത്ത് ജീവനൊടുക്കി. വെള്ളല്ലൂർ, ആൽത്തറ, ആലുവിളവീട്ടിൽ സുനിൽകുമാർ (43)ആണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ 22ന് ആയിരുന്നു സംഭവം. കുവൈറ്റിലെ മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു .
ഇദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് അക്കൗണ്ടിൽ ചാണക്യൻ ചാണക്യൻ എന്ന അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് എത്തുകയും തുടർന്ന് ഈ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തിയുമായി സുഹൃത് ബന്ധം സ്ഥാപിക്കുകയുമായിരുന്നു സുനിൽകുമാർ. എന്നാൽ സുനിൽകുമാറിന്റെ ഫെയിസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും, നാട്ടിലെ സുനിൽകുമാറിന്റെ സുഹൃത്തുക്കൾക്കും മറ്റും റിക്വസ്റ്റ് അയക്കുകയും തുടർന്ന് ഹാക്കർമാർ അക്കൗണ്ട് ദുരുപയോഗം ചെയ്ത് സുനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയുമായുരുന്നുവെന്ന് സുനിൽകുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.

സുനിൽകുമാറിന്റെ മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറുപ്പിൽ ചാണക്യൻ ചാണക്യൻ എന്ന ഫെയിസ്ബുക്ക് അക്കൗണ്ടിലുള്ളവർ തന്റെ ജീവിതം തകർക്കുമെന്നും ,മരണത്തിന് കാരണക്കാർ ഈ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെന്നും സൂചിപ്പിച്ചതായി മൃതദേഹത്തെ നാട്ടിൽ അനുഗമിച്ചെത്തിയ സുഹൃത്ത് അറിയിച്ചു. മാനസിക സമ്മർദ്ദത്തിലായ സുനിൽകുമാർ കുവൈറ്റിലെ താമസസ്ഥലത്ത് വെച്ച് ജീവനൊടുക്കുകയായിരുന്നു. കുവൈറ്റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെ തറവാട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ഭാര്യ സുഷമ്മ (മഞ്ചു) എസ് സഞ്ചയ് ഏകമകനാണ്.












Click it and Unblock the Notifications