ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; തിരുവനന്തപുരത്ത് അമ്മയെ കൊന്ന് മകന് ജീവനൊടുക്കി
തിരുവനന്തപുരം: അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം പെരുങ്കടവിളയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹന വിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹന കുമാരി, മകന് വപിന്‍ എന്നിവരാണ് മരിച്ചത്.
ഒരു സ്വകാര്യ ഹാര്ഡ്വെയര് സ്ഥാപനത്തിലാണ് വപിന്‍ ജോലി ചെയ്യുന്നത്. വിപിന്റെ ഭാര്യ മായയും മോഹനകുമാരിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടയെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് വിവരം. ഭാര്യ മായയും മകളും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.
വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നെന്ന് കരുതുന്നതായി ബന്ധുക്കള്‍ മൊഴി നല്കി.
'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'
സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്
ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!