Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്ത്രീ പ്രവേശനം: ശ്രീകാര്യത്ത് യുവമോർച്ച പ്രവർത്തകരുടെ ആത്മഹത്യശ്രമം

ശ്രീകാര്യം: ശബരിമലയിൽ ഇന്നലെ പൊലീസ് അകമ്പടിയോടെ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമം നടക്കുന്നെന്ന വാർത്തകളെ തുടർന്ന് ശ്രീകാര്യത്ത് യുവമോർച്ച പ്രവർത്തകർ ആത്മഹത്യാ ഭീഷണിമുഴക്കി. ശ്രീകാര്യം ജംഗ്‌ഷനിലെ മൂന്നു നില കെട്ടിടത്തിന് മുകളിൽ കയറിയാണ് പ്രവർത്തകർ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു സംഭവം.

ബി.ജെ.പി, യുവമോർച്ച പ്രവർത്തകരയായ സായി പ്രശാന്ത്, ഉണ്ണി, കേശവൻ എന്നിവരാണ് കഴുത്തിൽ കയർ കുരുക്കിയ ശേഷം കെട്ടിടത്തിന് മുകളിൽ കയറിയത്. പ്രവർത്തകർ ഇവരെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അയ്യപ്പഭക്തരും നാട്ടുകാരും ശരണം വിളികളുമായി റോഡിൽ തടിച്ച് കുടിയതോടെ ശ്രീകാര്യത്തും സമീപ പ്രദേശങ്ങളിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

yuvamorchaprotest-154

ശ്രീകാര്യം എസ്.ഐ സനോജിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഉച്ചയോടെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറും മുതിർന്ന നേതാക്കളും സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+