സുധിയെ സ്‌നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കും; അതിബുദ്ധി കുടുക്കും: രേണുവിനുള്ള രജിത് കുമാറിന്റെ ഉപദേശം ഇതാണ്
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രേണു സുധിയുടെ സ്വകാര്യ ജീവിതവും ഷൂട്ടിംഗ് വിശേഷങ്ങളുമാണ്. നിരവധി ആല്‍ബങ്ങളും വെബ് സീരീസുകളും ആണ് രേണുവിനെ നായികയാക്കി പുറത്തിറങ്ങുന്നത്. അഭിനയശേഷിക്ക് അപ്പുറം വ്യൂസിന്റെഎണ്ണം കൂട്ടാനാണ് രേണു സുധിയെ നായികയാക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഒരു വശത്ത് പ്രചരിക്കുന്നുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ വരുമ്പോഴും രേണുവിന് ഷൂട്ടിങ് തിരക്കുകള്‍ ഒഴിഞ്ഞ നേരമില്ല.
രേണു സുധിയുടെ ജീവിതവും ഇപ്പോള്‍ തുറന്ന പുസ്തകം പോലെയാണ്. മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് രേണു അഭിനയ രംഗത്ത് സജീവമാകുന്നത്. രേണുവിന്റെ അഭിമുഖങ്ങളും വൈറലായതോടെ സുധിയുടെ മുന്‍കാല ജീവിതവും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സുധി രേണുവിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

രേണുവിന്റെ അഭിമുഖങ്ങളിലെയും ഷൂട്ടിങ് സെറ്റുകളിലെയും പ്രകടനങ്ങള്‍ അതിരു കടക്കുന്നുവെന്നാണ് പലരും വിമര്‍ശിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു കൊല്ലം സുധിയുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചത്. രേണു സുധി ചരമവാര്‍ഷികം ക്ഷണിക്കുന്നത് മുതലുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നെഗറ്റീവ് കമന്റുകള്‍ ക്ഷണിച്ചുവരുത്തി. വിവാഹ വാര്‍ഷികം വിളിക്കുന്നത് പോലെ ഏറെ സന്തോഷത്തോടെയാണ് ചരമ വാര്‍ഷികം വിളിച്ചതെന്ന ആക്ഷേപങ്ങളാണ് പലരും കമന്റുകളിലൂടെ ചൊരിഞ്ഞത്.
ചരമ വാര്‍ഷികത്തിന്റെ അന്ന് രേണുവിന്റെ ക്യാമറയ്ക്ക് മുന്നിലെ പ്രകടനങ്ങളും വലിയ ചര്‍ച്ചയായി. ചരമ വാര്‍ഷികത്തിന് രേണു രാവിലെ പള്ളിയില്‍ പോകുന്നത് മുതലുള്ള വീഡിയോകള്‍ ഓണ്‍ലൈന്‍ ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. രേണുവാണ് ഓണ്‍ലൈന്‍ ചാനലുകളെ വിളിച്ചുവരുത്തിയതെന്നും ചില യൂട്യൂബര്‍മാര്‍ വെളിപ്പെടുത്തുന്നുണ്ട്.
ആല്‍ബങ്ങളിലും മറ്റും ഒരുമിച്ച് അഭിനയിക്കുന്ന പ്രതീഷും അലിന്‍ ജോസ് പെരേരയും ചടങ്ങിന് എത്തിയിരുന്നു. അന്നത്തെ ദിവസം അലിന്‍ ജോസ് പെരേര അവതരിപ്പിച്ച ഡാന്‍സും അതിന് രേണു സുധി കയ്യടിച്ചതും ആണ് ഏറ്റവും വലിയ വിവാദമായത്. കൊല്ലം സുധിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച ശേഷം മുറ്റത്ത് വന്നു നിന്നാണ് അലിന്‍ വാസ്‌കോഡഗാമ എന്ന പാട്ടിന് നൃത്തം ചെയ്യുന്നത്. അലിന്‍ ജോസ് പെരേരയുടെ ഡാന്‍സിന് രേണു പിന്നില്‍ നിന്ന് കയ്യടിക്കുകയും ചെയ്യുന്നുണ്ട്.
ഭര്‍ത്താവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരം കോപ്രായങ്ങള്‍ വേണമായിരുന്നോ എന്നാണ് പലരും ചോദിച്ചത്. അടിച്ചുപൊളിച്ച് രേണു ചരമ വാര്‍ഷികം ആഘോഷിക്കുന്നു എന്ന മട്ടിലാണ് പല ഓണ്‍ലൈന്‍ ചാനലുകളും ക്യാപ്ഷന്‍ പോലും കൊടുത്തത്.
രേണുവിന്റെ അന്നത്തെ പ്രകടനങ്ങളെല്ലാം അഭിനയമാണെന്ന നിരീക്ഷണവും പല യൂട്യൂബര്‍മാരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചു. അലിന്‍ ജോസിന് ഇല്ലാത്ത പക്വത രേണു എങ്കിലും അന്നത്തെ ദിവസം പ്രകടിപ്പിക്കേണ്ടതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. തന്റെ ഭര്‍ത്താവിന്റെ ചരമവാര്‍ഷികത്തിന്റെ അന്ന് ഇത്തരം കോപ്രായങ്ങള്‍ വേണ്ടെന്ന് രേണു പറയേണ്ടതായിരുന്നു.
വിമര്‍ശനം ശക്തമായതോടെ അലിന്‍ ജോസ് പെരേര മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. സുധി ഇതു കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് വിഷമം ആയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നാണ് അലിന്‍ ജോസ് പെരേര പറഞ്ഞത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ബിഗ് ബോസ് താരം രജിത് കുമാറും അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഒരു മരണത്തിന്റെ ഓര്‍മ്മ ദിനം ആചരിക്കുന്ന വീട്ടില്‍ നിന്ന് അങ്ങനെയുള്ള വീഡിയോകള്‍ ഇടുന്നതും തുള്ളി ചാടുന്നതും സുധിയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്ക് വലിയ വേദന ഉണ്ടാക്കും. ഇത് പറയുന്നത് രേണുവിനോടുള്ള വിരോധം കൊണ്ടല്ല.
അതിബുദ്ധി വരുമ്പോള്‍ ചിലര്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയും. ആവേശം വരുമ്പോഴും അതിബുദ്ധി വരുമ്പോഴും ചില വമ്പന്മാര്‍ പോലും അവസാനം കുടുങ്ങും. അത് ദൈവം കുടുക്കുന്നതാണ്. ആ കുടുക്കില്‍ ആരും വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് രേണു ഉള്‍പ്പെടെയുള്ളവരോട് എനിക്ക് പറയാനുള്ളത്.
അതേസമയം രജിത് കുമാറിന്റെ ഈ വീഡിയോയ്ക്ക് താഴെ ആ പെണ്‍കുട്ടി എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications