Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; ഡ്രൈവ് ഇന്‍ ബീച്ചില്‍ ആകാശത്തേക്ക് ആയിരം പട്ടങ്ങള്‍ പറത്തി പ്രവര്‍ത്തകര്‍

തലശേരി: ഏപ്രില്‍ ആറിന് നടക്കുന്ന സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ആയിരം പട്ടങ്ങള്‍ ആകാശത്തേക്ക് പറത്തിവിട്ടു. എടക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്ത പരിപാടി നടത്തിയത്.

ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇതില്‍ അത്യാധുനികമായ രീതിയില്‍ നിര്‍മ്മിച്ച നാസ പവര്‍ കൈറ്റുകളുമുണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് ഡി.ജെ ബാന്‍ഡ് വാദ്യം, ബോട്ട് റെയ്സ് എന്നിവയുമുണ്ടായിരുന്നു.

KANNUR1

കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഡ്രൈവ് ഇന്‍ബീച്ചില്‍ പട്ടങ്ങള്‍ വാനിലുയര്‍ത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണം പ്രവര്‍ത്തകര്‍ ആവേശഭരിതമാക്കിയത്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വ്യത്യസ്ത പരിപാടികളാണ് നടന്നുവരുന്നത്.

പരിപാടി ഡി.വൈ. എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ പങ്കെടുത്തു.എം.കെമുരളി അധ്യക്ഷനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+