Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ മുന്‍നിര്‍ത്തി മോഷണം; മൂവര്‍സംഘം പിടിയില്‍

വിഴിഞ്ഞം: കാമുകിയെ മുന്‍നിര്‍ത്തി മോഷണവും പിടിച്ചുപറിയും ശീലമാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മേലതില്‍ വീട്ടില്‍ നവീന്‍ സുരേഷ് (20), നവീന്റെ കാമുകി ഈഞ്ചക്കല്‍ കോട്ടക്കകം മുറി വാച്ചാല്‍വീട്ടില്‍ ശ്രീദേവി(27), അരുവിപ്പുറം അയിരൂര്‍ ഷിംന നിവാസില്‍ ആദര്‍ശ് (18) എന്നിവരെയാണ് ഷാഡോ പോലീസ് തന്ത്രപൂര്‍വം പിടികൂടിയത്.

ഷാഡോ പോലീസിന് കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും വിവരം നല്‍കിക്കൊണ്ടിരുന്നയാളാണ് നവിന്‍. പോലീസ് പിടിയിലായപ്പോള്‍ ഇക്കാര്യം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീദേവിയെ മുന്‍നിര്‍ത്തിയാണ് മോഷണമുതലുകള്‍ ഇവര്‍ വില്‍ക്കുന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ടുകുട്ടികളുടെ അമ്മകൂടിയാണ് ശ്രീദേവി.

arrest

കാഞ്ഞിരംകുളം കരിച്ചലില്‍ 70കാരിയുടെ രണ്ടരപ്പവന്‍ മാല പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ടാണ് മോഷണ സംഘം അറസ്റ്റിലായത്. മുറുക്കാന്‍ കട നടത്തുന്ന സ്ത്രീ കടയുടെ ഷട്ടര്‍ താഴ്ത്തുന്നതിനിടെ പിറകിലൂടെ വന്ന് മാല പിടിച്ചുപറിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പര്‍ സമീപത്തുള്ളവര്‍ പോലീസിന് കൈമാറിയതാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കാനിടയായത്.

അന്വേഷണത്തില്‍ ബൈക്ക് നവീനിന്റെതാണെന്ന് വ്യക്തമായി. നവീനെ പിടികൂടിയെങ്കിലും താന്‍ മോഷണം നിര്‍ത്തിയെന്നും പോലീസിന്റെ ഇന്‍ഫോര്‍മറാണെന്ന് പറഞ്ഞ് തടിരക്ഷക്കാനും ശ്രമിച്ചെങ്കിലും മറ്റു പ്രതികളെ കൂടി പിടികൂടിയതോടെ സത്യം തുറന്നു പറയുകയായിരുന്നു. പല സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിനുശേഷം കന്യാകുമാരിയിലേക്ക് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+