കണ്ണൂരില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ മരിച്ചു
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ചയുണ്ടായ രണ്ട് വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ മരിച്ചു. ദേശീയപാതയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ മെഡിക്കല്‍ വിദ്യാര്‍ത്ഥി കെ സ്വിഫ്റ്റടിച്ചു കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് പാപ്പിനിശേരി-പഴയങ്ങാടി കെ.എസ്.ടി.പിഇ റോഡില്‍ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കൂടി ദാരുണമായി കൊല്ലപ്പെട്ടത്.
കണ്ണപുരം മൊട്ടമ്മലിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊറാഴ കൂളിച്ചാല്‍ സ്വദേശി ജയരാജന്‍(51) ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണന്‍(71) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം. കണ്ണപുരം പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തെ തുര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അമിതവേഗതയിലെത്തിയ മിനിലോറി സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ നല്ല മഴ പെയ്തിരുന്നു.
പലയിടങ്ങളിലും ഉച്ചയ്ക്കും തുടര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് തളിപ്പറമ്പ് ഏഴോത്ത് കെ.എസ്.ആര്‍.ടി.സി കെ. സ്വിഫ്റ്റിടിച്ചു കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പാലക്കാട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന കെ. സ്വിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്‌മാന്‍(22) ആണ് മരിച്ചത്.
ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. പാലക്കാട് നിന്നും മംഗ്ളൂരിലേക്ക് പോകുന്ന കെ.എല്‍ 15 എ 2332 നമ്പര്‍ സ്വിഫ്റ്റ് ബസും മിഫ്‌സലു റഹ്‌മാന്‍ സഞ്ചരിച്ച കെ.എല്‍ 59 വി 59 3495 നമ്പര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിയാണ്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സലു റഹ്‌മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാന്‍ കണ്ണൂരിലേക്ക് പോകുകയായിരുന്നു. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന ഫസല്‍ റഹ്‌മാന്‍- മുംതാസ് ദമ്പതികളുടെ മകനാണ്. റബീഹ്, ഇസാന്‍, ഷന്‍സ എന്നിവര്‍ സഹോദരങ്ങളാണ്. മാതാപിതാക്കളും സഹോദരങ്ങളും മസ്‌ക്കറ്റിലാണ്. ഇവര്‍ വന്നതിന് ശേഷമായിരിക്കും കബറടക്കം നടക്കുകയെന്നു നാട്ടിലുള്ള മറ്റു ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications