കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവക്കാട് മാലിന്യ പ്രശ്‌നം; വിദ്യാര്‍ഥിനി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് നഗരസഭയുടെ പരപ്പില്‍ത്താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്നുള്ള മാലിന്യം പ്രദേശത്തെ ജനങ്ങള്‍ക്ക് വരുത്തിവയ്ക്കുന്ന ദുരിതത്തിന് പരിഹാരം തേടി നിയമവിദ്യാര്‍ഥിനി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത് താമസിക്കുന്ന അറയ്ക്കല്‍ രതീഷ്‌കുമാറിന്റെ മകന്‍ മിഥുന്റെ ഭാര്യയും കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് കാമ്പസിലെ മൂന്നാംവര്‍ഷ നിയമവിദ്യാര്‍ഥിനിയുമായ സോഫിയ മിഥുനാണ് നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം തേടി സമരരംഗത്തിറങ്ങിയിരിക്കുന്നത്.

ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത് തയാറാക്കിയ പന്തലില്‍ സോഫിയ ആരംഭിച്ച സമരം സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭ ആരംഭിച്ച മാലിന്യ സംസ്‌കരണപ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ ഗ്രൗണ്ട് പരിസരത്തെ ജനങ്ങള്‍ക്ക് ദുരിതമായത്. ദിവസവും നഗരസസഭ ജീവനക്കാര്‍ ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഗ്രൗണ്ടില്‍ തട്ടുന്ന രീതിയാണുള്ളത്. ഈ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നു.

Chavakad waste issue

ഈച്ചയും കൊതുകുകളും പുഴുക്കളും ഗ്രൗണ്ടിനു ചുറ്റുപാടുമുള്ളവരുടെ ജീവിതം ദുഃസഹമായിരിക്കുകയാണ്. കുട്ടികളുടെ കാലില്‍ വ്രണങ്ങള്‍ പൊന്തിത്തുടങ്ങി. ഗ്രൗണ്ടില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വെള്ളം കാനയിലേക്ക് കിനിഞ്ഞിറങ്ങി സമീപത്തെ മത്തിക്കായലിലേക്കൊഴുകി മലിനമായിരിക്കുകയാണ്. സമീപത്തെ ശുദ്ധജല സ്രോതസുകളായ കിണറുകളും കുളങ്ങളും മലീമസമായി. മത്തിക്കായല്‍ വ്യത്തിയാക്കാനിറങ്ങിയ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ അണുബാധയേറ്റ് കഴിഞ്ഞ ദിവസം മരണമടഞ്ഞു. രണ്ടുപേര്‍ ചികിത്സയിലാണ്.

ഈ സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ സോഫിയ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ശൈലജക്ക് താലൂക്കാശുപത്രിയിലെത്തിയപ്പോള്‍ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിച്ചിരുന്നു. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് താന്‍ നിരാഹാരസമരവുമായി രംഗത്തുവന്നതെന്ന് കെ.എസ്.യു. പ്രവര്‍ത്തക കൂടിയാായ സോഫിയ പറഞ്ഞു. സംസ്ഥാന മലിനീകരണബോര്‍ഡിന് താന്‍ തന്നെ പരാതി നല്‍കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.

ജില്ലാ ഭരണാധികാരികള്‍ നേരിട്ടെത്തി സ്ഥലം പരിശോധിച്ച് ബോധ്യപ്പെടുകയും ചാവക്കാട് നഗരസഭയുമായി ബന്ധമില്ലാത്ത ആരോഗ്യവിഭാഗം ജീവനക്കാരെ കൊണ്ട് ്പരിശോധന നടത്തിക്കുകയും മാലിന്യപ്ലാന്റ് നിയമാനുസൃതം അടച്ചുപൂട്ടുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

English summary
Thrissur Local News: Hunger strike against waste issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X